• HOME
  • »
  • NEWS
  • »
  • india
  • »
  • IRCTC | 13 പകലും 12 രാത്രിയും; ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലൂടെ ഐആർസിടിസിയുടെ ടൂർ പാക്കേജ്

IRCTC | 13 പകലും 12 രാത്രിയും; ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലൂടെ ഐആർസിടിസിയുടെ ടൂർ പാക്കേജ്

53,970 രൂപയുടെ പാക്കേജിൽ 13 പകലും 12 രാത്രിയും ഉൾപ്പെടും. കൂടുതൽ വിവരങ്ങൾ ഇതാ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. തേക്കേ ഇന്ത്യയിൽ (South India) ഉടനീളം യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്കായി അത്യു​ഗ്രൻ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിറ്റിസി (IRCTC). ഹൈദരാബാദ്, രാമേശ്വരം, മധുരൈ, കന്യാകുമാരി, തഞ്ചാവൂർ, കാഞ്ചീപുരം, മഹാബലിപുരം, ശ്രീശൈലം എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ടതും മതപരമായി പ്രാധാന്യമുള്ളതും പൈതൃക സ്മാരകങ്ങളായി കണക്കാക്കുന്നതുമായ സ്ഥലങ്ങളിലൂടെയാകും യാത്ര. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് (Bharat Gaurav Tourist Train) ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 53,970 രൂപയുടെ പാക്കേജിൽ 13 പകലും 12 രാത്രിയും ഉൾപ്പെടും.

    ടൂർ പാക്കേജിന്റെ ഭാ​ഗമായി മൂന്നു നേരത്തെ ഭക്ഷണവും ഒരു രാത്രിയിലെ താമസവും ഐആർസിടിസി നൽകും. ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 9 നാണ് യാത്ര ആരംഭിക്കുക. ഡൽഹി സഫ്ദർജംഗ്, മഥുര, ആഗ്ര കാന്റ്, ഗ്വാളിയോർ, ഝാൻസി, ബീന, ഭോപ്പാൽ, ഇറ്റാർസി, നാഗ്പൂർ എന്നീ സ്റ്റേഷനുകളിൽ നിന്നും കയറാം. ആ​ഗസ്റ്റ് 21 ന് വരെയാണ് യാത്ര. ഓൺലൈനായും ഓഫ്‌ലൈനായും ബുക്കിംഗ് നടത്താം. എസി, നോൺ എസി കോച്ചുകൾ ലഭ്യമാണ്.

    ഓൺലൈനായി ബുക്ക് ചെയ്യാൻ, ഐആർസിടിസി വെബ്സൈറ്റായ www.irctctourism.com സന്ദർശിക്കാവുന്നതാണ്. ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴി ഓഫ്‌ലൈൻ ബുക്കിംഗ് നടത്താം.

    ഐആർസിടിസി സൗത്ത് ഇന്ത്യ ടൂർ പാക്കേജിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ

    പാക്കേജിന്റെ പേര് - ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സൗത്ത് ഇന്ത്യ ടൂർ

    യാത്രാ ദൈർഘ്യം - 12 രാത്രിയും 13 പകലും

    പുറപ്പെടുന്ന തീയതി - ഓഗസ്റ്റ് 9, 2022

    ഭക്ഷണം - പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം

    ബോർഡിംഗ്/ഡീബോർഡിംഗ് സ്റ്റേഷനുകൾ - ഡൽഹി സഫ്ദർജംഗ്, മഥുര, ആഗ്ര കാന്റ്, ഗ്വാളിയോർ, ഝാൻസി, ബീന, ഭോപ്പാൽ, ഇറ്റാർസി, നാഗ്പൂർ

    ഭാരത് ഗൗരവ് പദ്ധതിയ്ക്ക് കീഴിലുള്ള മറ്റൊരു ട്രെയിന്‍ ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ‌‌യാത്ര നടത്തിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ബുക്‌സര്‍, ജനകപൂര്‍, സീതമാര്‍ഹി, കാശി, പ്രയാഗ്, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്. 18 ദിവസത്തേക്കായിരുന്നു യാത്ര. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലായിരുന്നു ആദ്യത്തെ സ്‌റ്റോപ്പ്. നന്ദിഗ്രാമിലെ ഭാരക് മന്ദിറിലും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്താനുള്ള അവസരവും ഉണ്ടായിരുന്നു. തുടര്‍ന്ന്, ബിഹാറിലെ ബക്‌സറിലേക്കും മഹര്‍ഷി വിശ്വാമിത്രന്റെ ആശ്രമത്തിലേക്കും ഗംഗാ സ്‌നാനത്തിനായി രാംരേഖ ഘട്ടിലേക്കും സീതാമര്‍ഹിയിലേക്കുമാണ് പോയത്. ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് 62, 370 രൂപയാ ആയിരുന്നു ടിക്കറ്റ് നിരക്ക്.ആദ്യം ബുക്ക് ചെയ്യുന്ന 100 തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗില്‍ 10 ശതമാനം ഇളവും ലഭിച്ചിരുന്നു.

    Summary: Here's a good news for tourists and rail lovers. IRCTC has come up with a new tour package covering visit to destinations covering 12 nights and 13 days. More deets inside
    Published by:user_57
    First published: