നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി മോദിക്ക് യുഎഇ ബഹുമതി; പാക് സെനറ്റ് അംഗം ഗൾഫ് പര്യടനം റദ്ദാക്കി

  പ്രധാനമന്ത്രി മോദിക്ക് യുഎഇ ബഹുമതി; പാക് സെനറ്റ് അംഗം ഗൾഫ് പര്യടനം റദ്ദാക്കി

  ഓഗസ്റ്റ് 25 മുതൽ 28 വരെയാണ് സാദിഖ് സഞ്ജ്റാനിയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം യുഎഇ സന്ദർശിക്കാനിരുന്നത്

  • Share this:
   ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ പരമോന്നത സിവിലിയൻ പുരസ്ക്കാരമായ ഓർഡർ ഓഫ് സയ്ദ് നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി പാക് സെനറ്റ് ചെയർമാൻ. യുഎഇ പര്യടനം റദ്ദാക്കിയാണ് പാകിസ്ഥാൻ സെനറ്റ് ചെയർമാൻ സാദിഖ് സഞ്ജ്റാനി പ്രതിഷേധിച്ചത്.

   ഇപ്പോഴത്തെ സാഹചര്യത്തിൽ യുഎഇയിലേക്ക് പോകുന്നത് കശ്മീരിലെ അമ്മമാരെയും സഹോദരിമാരെയും പ്രായമുള്ളവരെയും വേദനിപ്പിക്കുന്നതാണെന്ന് സാദിഖ് സഞ്ജ്റാനി പത്രകുറിപ്പിലൂടെ വ്യക്തമാക്കി. ഇതേത്തുടർന്ന് പാർലമെന്റ് പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടുള്ള യുഎഇ യാത്ര ഒഴിവാക്കുന്നുവെന്നും സെനറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

   Man vs Wild: ബെയർ ഗ്രിൽസിന് തന്റെ ഹിന്ദി മനസിലായതെങ്ങനെയെന്ന് വെളിപ്പെടുത്തി മോദി

   ഓഗസ്റ്റ് 25 മുതൽ 28 വരെയാണ് സാദിഖ് സഞ്ജ്റാനിയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം യുഎഇ സന്ദർശിക്കാനിരുന്നത്. കശ്മീർ ജനതയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് യുഎഇ യാത്ര റദ്ദാക്കിയതെന്നും സെനറ്റ് സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

   ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നടപടികൾ പരിഗണിച്ചാണ് നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ പുരസ്ക്കാരം നൽകി യുഎഇ ആദരിച്ചത്.
   First published: