• HOME
 • »
 • NEWS
 • »
 • india
 • »
 • MGNREGS | തെലങ്കാനയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കലിൽ വന്‍ ക്രമക്കേട്; റിപ്പോര്‍ട്ട് തേടി കേന്ദ്രം

MGNREGS | തെലങ്കാനയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കലിൽ വന്‍ ക്രമക്കേട്; റിപ്പോര്‍ട്ട് തേടി കേന്ദ്രം

അനുമതിയില്ലാത്ത പല ജോലികളും തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ നടക്കുന്നതായി കേന്ദ്രസംഘം കണ്ടെത്തിയിട്ടുണ്ട്.

 • Last Updated :
 • Share this:
  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) (MGNREGS) നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ (issues) ചൂണ്ടിക്കാട്ടി 2022 ഓഗസ്റ്റ് 12ന് തെലങ്കാന (Telengana) സര്‍ക്കാരിന് കേന്ദ്രം കത്ത് (letter) നല്‍കി. തെലങ്കാനയിലെ തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കുന്നതിനായി 2022 ജൂണ്‍ 9 മുതല്‍ 12 വരെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ ഒരു സംഘത്തെ (central team) സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നിരവധി പ്രശ്‌നങ്ങളാണ് സംഘം കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രം നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ഗ്രാമീണമേഖലയിലുള്ള ആളുകളുടെ ഉപജീവനത്തിനായി 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കാം.

  അനുമതിയില്ലാത്ത പല ജോലികളും (ഭക്ഷ്യധാന്യങ്ങള്‍ ഉണക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം നിര്‍മ്മാണം, വനമേഖലയിലെ കിടങ്ങുകളുടെ നിര്‍മ്മാണം) തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ നടക്കുന്നതായി കേന്ദ്രസംഘം കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേഷനിലെ ക്രമക്കേടുകള്‍, മലിനജലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പണികള്‍ക്ക് അംഗീകാരം നല്‍കിയതും നടപ്പാക്കിയതും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാത്തത്, കിടങ്ങുകളുടെ നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ (ഉദാഹരണത്തിന് ഉയര്‍ന്ന മേഖലകള്‍ക്ക് പകരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സമതല പ്രദേശങ്ങള്‍ പരിഗണിച്ചത്), സാങ്കേതിക അതോറിറ്റിയുടെ അംഗീകാരം ഒഴിവാക്കി, നടപടിക്രമങ്ങളുടെ ലംഘനം, ഗ്രാമപഞ്ചായത്തുകളില്‍ ശരിയായ രേഖകള്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങി കേന്ദ്ര സംഘം കണ്ടെത്തിയ നിരവധി പ്രശ്‌നങ്ങള്‍ വിശദമായി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

  Also Read-UP JeM Man | പാക് താലിബാനുമായി ബന്ധം; ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം; യുപിയില്‍ ജെയ്ഷെ ഭീകരൻ അറസ്റ്റിലായത് എങ്ങനെ ?

  ആദ്യ കേന്ദ്ര സംഘത്തിന്റെ കണ്ടെത്തലുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ചില സംഘങ്ങളെ സംസ്ഥാനത്ത് ഉടനീളം വിന്യസിച്ചു. പുതിയ 15 ടീമുകളും നേരത്തെ പരിശോധന നടത്തിയ സംഘത്തിന്റെ അതേ കണ്ടെത്തലുകള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം തെലങ്കാന സര്‍ക്കാരിന് കൈമാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായും പലതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

  സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ വന്നിട്ടുള്ള ക്രമക്കേടില്‍ നടപടി ആവശ്യമാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. ക്രമരഹിതമായി ചെലവഴിച്ച തുകകളുടെ റീ ഫണ്ട്, വീഴ്ച വരുത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി, ഭരണസംവിധാനത്തിന്റെ സമഗ്രമായ പരിഷ്‌ക്കരണം, സുതാര്യത, പൊതുഫണ്ട് മികച്ച രീതിയില്‍ വിനിയോഗിക്കുന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ നടപടികളാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

  Also Read-China | ആഗോള ഭീകരവാദത്തെ ചെറുക്കാനുള്ള ഇന്ത്യൻ നീക്കങ്ങളെ തടഞ്ഞ് ചൈന പാകിസ്ഥാന് പിന്തുണ നല്‍കുന്നതെങ്ങനെ?

  കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. 2022 സെപ്തംബര്‍ 11നകം വിഷയത്തില്‍ എടുത്ത നടപടിയെക്കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

  അതേസമയം കേരളത്തിൽ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. ഒരേ സമയം 20 പ്രവൃത്തികള്‍ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴില്‍ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ തീരുമാനം. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.
  Published by:Jayesh Krishnan
  First published: