• HOME
  • »
  • NEWS
  • »
  • india
  • »
  • Aadhaar | ആധാർ വിവരങ്ങൾ സുരക്ഷിതമോ? വിദ​ഗ്ധ പരിശോധനക്ക് ഹാക്കർമാരെ നിയോ​ഗിക്കാൻ യുഐഡിഎഐ

Aadhaar | ആധാർ വിവരങ്ങൾ സുരക്ഷിതമോ? വിദ​ഗ്ധ പരിശോധനക്ക് ഹാക്കർമാരെ നിയോ​ഗിക്കാൻ യുഐഡിഎഐ

'ബഗ് ബൗണ്ടി പ്രോഗ്രാം' എന്നാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഈ പദ്ധതിയുടെ പേര്

  • Last Updated :
  • Share this:
    അമൻ ശർമ്മ

    ആധാറിൽ (Aadhaar) എന്തെങ്കിലും സുരക്ഷാപ്രശ്നങ്ങളോ സാങ്കേതിക പിഴവുകളോ ഉണ്ടോ എന്ന് കണ്ടെത്താൻ ഹാക്കർമാരെ (Hackers) സമീപിക്കാനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( Unique Identification Authority of India (UIDAI)). 1.32 ബില്യൺ ഇന്ത്യക്കാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനത്തിൽ ഏതെങ്കിലും സാങ്കേതിക പോരായ്മകളോ പിഴവുകളോ ഉണ്ടോയെന്ന് കണ്ടെത്താൻ 20 ഓളം മുൻനിര ഹാക്കർമാരെ നിയോ​ഗിക്കാനാണ് യുഐഡിഎഐയുടെ നീക്കം. 'ബഗ് ബൗണ്ടി പ്രോഗ്രാം' (bug bounty programme) എന്നാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഈ പദ്ധതിയുടെ പേര്.

    ആധാർ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. എത്തിക്കൽ ഹാക്കർമാരാണ് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാ​ഗമായി ഉണ്ടാകുക. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ന്യൂസ് 18 വിശദമായി പരിശോധിച്ചു.

    132 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ ബേസിനെ കുറിച്ചാണ് ഈ ഹാക്കർമാർ പരിശോധിക്കുക. ഹാക്കർ വൺ, ബഗ്ക്രൗഡ് പോലുള്ള ബഗ് ബൗണ്ടി പ്ലാറ്റ്ഫോമുകളിലെയും മൈക്രോസോഫ്റ്റ്, ഗൂ​ഗിൾ, ഫേസ്ബുക്ക്, ആപ്പിൾ പോലുള്ള കമ്പനികൾ നടത്തിയ ബഗ് ബൗണ്ടി പ്രോഗ്രാമുകളിൽ പ​ങ്കെടുത്ത ഹാക്കർമാരുടെയും പട്ടികയിൽ നിന്നാകും ഏറ്റവും സമർഥരായ 20 ഹാക്കർമാരെ തെരഞ്ഞെടുക്കുകയെന്ന് യു.ഐ.ഡി.എ.​ഐയുടെ ഉത്തരവിൽ പറയുന്നുണ്ട്.

    തെരഞ്ഞെടുക്കുന്ന ഹാക്കർമാർ യു.ഐ.ഡി.എ.​ഐയുമായുള്ള കരാറിൽ ഒപ്പുവെയ്ക്കണം. ഹാക്കർമാർ എല്ലാവരും ഇന്ത്യൻ പൗരൻമാർ ആയിരിക്കണം. ഇവർക്കെല്ലാവർക്കും സർക്കാർ നൽകിയ ആധാർ നമ്പർ ഉണ്ടായിരി‌ക്കണം. ഇവർ ഒരു സംഘടനകളുമായും ബന്ധമുള്ളവർ ആയിരിക്കരുത്. യുഐഡിഎഐയുടെ ഇപ്പോഴത്തെയോ മുൻപത്തെയോ ജീവനക്കാരും ആകാൻ പാടില്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ യുഐഡിഎഐയുടെ സാങ്കേതിക വിഭാ​ഗത്തിലോ സപ്പോർട്ട് വിഭാ​ഗത്തിലോ ഓഡിറ്റ് വിഭാ​ഗത്തിലോ ജോലി ചെയ്തിരുന്നവർക്കും ഈ ടീമിന്റെ ഭാഗമാകാൻ സാധിക്കില്ല.

    ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സർക്കാർ ഏജൻസിയായിരിക്കും യുഐഡിഎഐ. ഇതിനായി നിയോ​ഗിക്കപ്പെടുന്ന എത്തിക്കൽ ഹാക്കർമാർക്ക് പണം നൽകുമോ എന്ന് ഉത്തരവിൽ നിന്ന് വ്യക്തമല്ല.

    Also Read- ബുള്ളറ്റിന്‍റെ ടയറിൽ കൊമ്പ് കൊണ്ട് കുത്തി ചിന്നംവിളിച്ച് കാട്ടാന; ഡാറ്റ്സൺ മരണം മുന്നിൽ കണ്ട നിമിഷം

    ''20-ലധികം അപേക്ഷകൾ ലഭിച്ചാൽ, ഏറ്റവും മികച്ച 20 ഉദ്യോഗാർത്ഥികളെ വിലയിരുത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള അവകാശം യുഐഡിഎഐക്കു മാത്രം ഉള്ളതാണ്. ഉദ്യോഗാർത്ഥികളുടെ യോഗ്യതാപത്രങ്ങൾ, മുൻകാല ബഗ് ഹണ്ടിംഗ് റെക്കോർഡുകൾ, റഫറൻസുകൾ, എന്നിവയെല്ലാം വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും ഒരു സ്വതന്ത്ര സമിതി രൂപീകരിക്കും'', യുഐഡിഎഐ ഉത്തരവിൽ പറയുന്നു.

    ഏതെങ്കിലും സ്ഥാപനത്തെയോ ഏതെങ്കിലും വ്യക്തിയെയോ പ്രതിനിധീകരിച്ച് ആയിരിക്കില്ല തിരഞ്ഞെടുക്കപ്പെടുന്ന എത്തിക്കൽ ഹാക്കർമാർ പ്രവർത്തിക്കുക. അവർ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും യുഐഡിഎഐ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ ഡാറ്റ സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നടപടികൾ യുഐഡിഎഐ സ്വീകരിക്കുമെന്നും ജൂലൈ 13 ന് പുറപ്പെടുവിച്ച ഉത്തരവിൽ ഊന്നിപ്പറയുന്നുണ്ട്.
    Published by:Anuraj GR
    First published: