• HOME
  • »
  • NEWS
  • »
  • india
  • »
  • Fact Check | ജോ ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുക്കുന്നുണ്ടോ?

Fact Check | ജോ ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുക്കുന്നുണ്ടോ?

ചടങ്ങിൽ മുഖ്യാതിഥിയായി മൻമോഹൻ പങ്കെടുക്കുമെന്നാണ് പ്രചാരണം. ജോ ബൈഡൻ വൈസ് പ്രസിഡന്‍റായിരിക്കുന്ന കാലത്തെ അടുപ്പം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്

biden-manmohan

biden-manmohan

  • Last Updated :
  • Share this:
    കോവിഡ് കാലത്ത് നടന്ന ചരിത്രപ്രാധാന്യമുള്ള തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വീഴ്ത്തി ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റാകും. 2021 ജനുവരി 20നാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. അമേരിക്കൻ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായിരിക്കും ബൈഡൻ. എന്നാൽ അടുത്തിടെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജോ ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ചടങ്ങിൽ മുഖ്യാതിഥിയായി മൻമോഹൻ പങ്കെടുക്കുമെന്നാണ് പ്രചാരണം. ജോ ബൈഡൻ വൈസ് പ്രസിഡന്‍റായിരിക്കുന്ന കാലത്തെ അടുപ്പം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം.

    എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 9 രാത്രി വരെ ബിഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുൻ പ്രധാനമന്ത്രിയുടെ ഓഫീസിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് അവർ തന്നെ വ്യക്തമാക്കുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡൻ സെനറ്റർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തന്റെ കരിയറിൽ ഉടനീളം ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്നയാളാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തു അദ്ദേഹം ഇന്ത്യ സന്ദർശിച്ചിട്ടുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടന്ന പ്രചാരണം പക്ഷേ തെറ്റാണെന്ന് മൻമോഹൻ സിങിന്‍റെ ഓഫീസ് വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

    2008 ൽ ബൈഡെൻ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ യുഎസ്-ഇന്ത്യ ആണവ കരാറിന് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതിനായി ശക്തമായി ഇടപെട്ടിരുന്നു. ഇന്ത്യ-അമേരിക്ക ആണവകരാർ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഏറ്റവും വലിയ നേട്ടമായി അന്നത്തെ ഭരണകക്ഷി യുപിഎ ഉയർത്തിക്കാട്ടിയിരുന്നു. മൻമോഹനും ബൈഡനും തമ്മിൽ നല്ല സൌഹൃദം എക്കാലവും കാത്തുസൂക്ഷിച്ചിട്ടുണ്ട്.

    എന്നാൽ, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മൻമോഹൻ സിങ്ങിനെയെന്നല്ല, ഒരുഇന്ത്യൻ നേതാക്കളെയും ഇതുവരെ അമേരിക്ക ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ, അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സാധാരണയായി അതിഥികൾ മാത്രമേയുള്ളൂ, മുഖ്യ അതിഥിയില്ല. മൻമോഹൻ മുഖ്യാതിഥിയാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.
    Published by:Anuraj GR
    First published: