വിശക്കുന്നു... പട്ടിണിയാണ്. .. തിരിച്ചുവരണം.... ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയ കാസര്‍കോട് സ്വദേശിയുടെ രോദനം

ഐഎസില്‍ ചേര്‍ന്നതു മുതല്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നും താങ്ങാന്‍ സാധിക്കുന്നില്ലെന്നും എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാനാണ് വീട്ടുകാരെ അറിയിച്ചത്. 

news18
Updated: June 8, 2019, 3:00 PM IST
വിശക്കുന്നു... പട്ടിണിയാണ്. .. തിരിച്ചുവരണം.... ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയ കാസര്‍കോട് സ്വദേശിയുടെ രോദനം
isis1
  • News18
  • Last Updated: June 8, 2019, 3:00 PM IST
  • Share this:
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ  ബന്ധുക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഏജന്‍സിയെ ഉദ്ധരിച്ച് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐഎസില്‍ ചേര്‍ന്നതു മുതല്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നും താങ്ങാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോട് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍(23) ആണ് ഫോൺ സംഭാഷണത്തിനിടെ വീട്ടുകാരെ അറിയിച്ചത്.

കഴിഞ്ഞമാസം മാതാവ് ഹബീബയെ വിളിച്ചാണ് നാട്ടിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം ഫിറോസ് അറിയിച്ചത്. നാട്ടിലെത്തിയാല്‍ പൊലീസിനു മുന്നില്‍ കീഴടങ്ങാമെന്നും ഫിറോസ് പറഞ്ഞു. സിറിയയിലെ ഐ.എസ് ക്യാമ്പില്‍ കടുത്ത ദാരിദ്ര്യത്തിമാണ്. കഴിക്കാന്‍ ഭക്ഷണം പോലുമില്ല. ഐ.എസ് നേതാക്കള്‍ ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെങ്കിലും യുവതി പിന്നീട് ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു.

2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലെത്തിയത്. പിന്നീട് അവിടെ നിന്നും സിറിയയിലേക്ക് കടന്നു. നാട്ടിലെത്തിയാല്‍ എന്തൊക്കെ കേസുകള്‍ ഉണ്ടാകുമെന്നും ഫിറോസ് ബന്ധുക്കളോട് തിരിക്കിയിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read ആന്ധ്രയിൽ ജഗന് അഞ്ച് ഉപമുഖ്യമന്ത്രിമാർ; 25 അംഗമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

First published: June 8, 2019, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading