ന്യൂഡൽഹി: രാഹുൽഗാന്ധി കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവാകുമോ എന്ന് ഇന്നറിയാം. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാവിലെ യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും. നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധി തയ്യാറായില്ലെങ്കിൽ ശശിതരൂരോ കൊടിക്കുന്നിൽ സുരേഷോ മനീഷ് തിവാരിയോ പാർലമെന്ററി പാർട്ടി നേതാവായേക്കും. പാർട്ടി അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ രാഹുൽഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്.
ലോക്സഭയിലെയും രാജ്യസഭയിലേയും എംപിമാർക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് എംപിമാർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. പാർട്ടി നിർദ്ദേശ പ്രകാരം പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് ആണ് യോഗം വിളിച്ചിരിക്കുന്നത്. പാർലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കണം എന്ന ആവശ്യം ശക്തമാണ്.
നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറായില്ലെങ്കിൽ ശശി തരൂരിനോ കൊടിക്കുന്നിൽ സുരേഷിനോ നറുക്ക് വീണേക്കും. പാർട്ടി വക്താവ് കൂടിയായ മനീഷ് തിവാരിക്കും ഏറെ സാധ്യതയുണ്ട്. കഴിഞ്ഞതവണ പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവായിരുന്ന മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഇത്തവണ വിജയിക്കാനായില്ല. ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു പാർട്ടിയുടെ ചീഫ് വിപ്പ്. സിന്ധ്യ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ ചീഫ് വിപ്പിനേയും യോഗം തെരഞ്ഞെടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.