നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • BJPക്ക് വോട്ട് തേടി അഭിനന്ദൻ വര്‍ത്തമാൻ: സത്യാവസ്ഥ ഇതാണ്

    BJPക്ക് വോട്ട് തേടി അഭിനന്ദൻ വര്‍ത്തമാൻ: സത്യാവസ്ഥ ഇതാണ്

    താന്‍ ബിജെപിക്കാണ് പിന്തുണ നൽകുന്നതെന്നും അവർക്ക് വോട്ട് ചെയ്തെന്നുമായിരുന്നു കുറിപ്പ്

    Abhinandhan

    Abhinandhan

    • News18
    • Last Updated :
    • Share this:
      ഇന്ത്യന്‍ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദന്‍ വർത്തമാൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്ഡ മീഡിയയിൽ വൈറലായിരുന്നു. ബിജെപിയുടെ താമര ചിഹ്നമുള്ള ഷാൾ അണിഞ്ഞു നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പായിരുന്നു വൈറലായത്. താന്‍ ബിജെപിക്കാണ് പിന്തുണ നൽകുന്നതെന്നും അവർക്ക് വോട്ട് ചെയ്തെന്നുമായിരുന്നു കുറിപ്പ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

      Also Read-പോരുന്നോ കൂടെ? കർണാടക മുഖ്യമന്ത്രിയെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ കേന്ദ്രമന്ത്രിയുടെ ക്ഷണം

      'വിംഗ് കമാന്‍ഡർ അഭിനന്ദൻ ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വോട്ടും ചെയ്ത് കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മോദിയെക്കാൾ മികച്ചൊരു പ്രധാനമന്ത്രിയുണ്ടാകാനില്ല.. ഒരു ജവാനെ നിങ്ങൾ ഒരിക്കലും ജീവനോടെ മടക്കി എത്തിച്ചിട്ടില്ല എന്നാൽ ഇന്ന് അഭിനന്ദൻ ജീവനോടെ മടങ്ങിയെത്തി ബിജെപിക്ക് വോട്ടും ചെയ്തു ഇക്കാര്യം  ജിഹാദികളിലും കോണ്‍ഗ്രസുകാരിലും എത്തിക്കുക'.. എന്നായിരുന്നു കുറിപ്പിന്റെ പൂർണ്ണരൂപം.

      എന്നാൽ ആ കുറിപ്പിന് പിന്നിലുള്ള സത്യാവസ്ഥ ഇപ്പോൾ തെളിവോട് കൂടി പുറത്തു വന്നിരിക്കുകയാണ്. ചിത്രവും കുറിപ്പും വ്യാജമാണ്. അഭിനന്ദന്റെ മുഖസാദ്യശ്യമുള്ള മറ്റൊരു വ്യക്തിയാണ് ചിത്രത്തിൽ. വർത്തമാനെ പോലെ മീശ വച്ചും സൺഗ്ലാസും ധരിച്ച് താമര ചിഹ്നമുളള ഷാളുമായി നിൽക്കുന്ന ഇയാളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ വോട്ടുള്ള അഭിനന്ദൻ ആദ്യഘട്ടത്തിൽ ബിജെപിക്ക് വോട്ട് ചെയ്തുവെന്നതും വാർത്ത വ്യാജമാണെന്നതിന് സ്ഥിരീകരണം നല്‍കുന്നു.

      Also Read-'മര്യാദ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ സവിശേഷത'; നിർമലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂർ

      ബലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ അതിർത്തിക്ക് സമീപം വച്ച് ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്താൻ പാക് പിടിയിലായിരുന്നു. പിന്നീട് നയതന്ത്ര ഇടപെടലുകളിലൂടെ പാകിസ്ഥാൻ ഇദ്ദേഹത്തെ മടക്കി അയക്കുകയും ചെയ്തു. ഇതോടെയാണ് അഭിനന്ദൻ എന്ന വിംഗ് കമാൻഡർ ദേശീയ ശ്രദ്ധ നേടിയത്.

      First published:
      )}