'വിലയാഹ് ഓഫ് ഹിന്ദ്' ഇന്ത്യയിലും പ്രവർത്തന മേഖല പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

ആഗോളതലത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കുക എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഐഎസിന്റെ തീരുമാനം

news18
Updated: May 12, 2019, 10:15 AM IST
'വിലയാഹ് ഓഫ് ഹിന്ദ്' ഇന്ത്യയിലും പ്രവർത്തന മേഖല പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്
isis1
  • News18
  • Last Updated: May 12, 2019, 10:15 AM IST
  • Share this:
ശ്രീനഗർ : ഇന്ത്യയിൽ പുതിയ പ്രവർത്തനമേഖല ആരംഭിച്ചുവെന്ന് പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഇക്കഴിഞ്ഞ മെയ് 10ന് കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രവർത്തന മണ്ഡലം ആരംഭിച്ചതായുള്ള ഐഎസിന്റെ പ്രഖ്യാപനം എത്തുന്നത്.

'വിലയാഹ് അൽ ഹിന്ദ്' എന്നാണ് ഇന്ത്യൻ പ്രവർത്തന മണ്ഡലത്തിന് സംഘടന നൽകിയിരിക്കുന്ന അറബ് നാമം. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാർത്താ ഏജൻസി അമാഖ് ന്യൂസ് ഏജൻസി വഴിയാണ് ഇവർ ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം ജമ്മുകാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം തള്ളിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രവർത്തനമേഖല വ്യാപിപ്പിച്ചിട്ടുണ്ടെന്ന സംഘടനയുടെ വാദം തള്ളാനാവില്ലെന്നാണ് തീവ്ര ഇസ്ലാം മതവാദികളെ ട്രാക്ക് ചെയ്യുന്ന സൈറ്റ് എന്ന ആഭ്യന്തര ഗ്രൂപ്പ് ഡയറക്ടർ റിതാ കാട്സ് അറിയിച്ചിരിക്കുന്നത്.

Also Read-ശ്രീലങ്കയിലെ ആക്രമണം ഇറാഖിലെ തോല്‍വിക്ക് മറുപടി: അഞ്ച് വർഷത്തിന് ശേഷം വീഡിയോ സന്ദേശവുമായി ഐഎസ് തലവൻ

മധ്യ-പൂർവ രാജ്യങ്ങളിൽ പ്രതാപം നഷ്ടപ്പെട്ട ശേഷം ആഗോളതലത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കുക എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഐഎസിന്റെ തീരുമാനമെന്നാണ് കരുതപ്പെടുന്നത്, നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ചീഫ് അബുബക്കർ അൽ ബാഗാദാദിയും ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു.

First published: May 12, 2019, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading