ശ്രീനഗർ: സൗത്ത് കശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. അനന്ത്നാഗ് ജില്ലയിലെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സിആർപിഎഫ് ജവാന്മാർക്ക് നേരെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. തുടർന്ന് നടന്ന വെടിവയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തൊട്ടു പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയത്. താഴ്വരയിൽ വലിയ വേരോട്ടമില്ലാത്ത ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ന്യൂസ് ഏജൻസിയായ അമാഖ് വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.
'കാശ്മീരിലെ ബിജ്ബെഹ്റ മേഖലയില്‍ ഒരു സംഘം ഇന്ത്യൻ പൊലീസുകാരെ ലക്ഷ്യമാക്കി ഞങ്ങളുടെ പോരാളികൾ ആക്രമണം നടത്തി' എന്നായിരുന്നു പ്രഖ്യാപനം. ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിളായ ശിവ് ലാൽ നീതം എന്നയാളാണ് കൊല്ലപ്പെട്ടത്.
You may also like:മാധ്യമ പരസ്യങ്ങൾക്കെതിരായ നിലപാട് സോണിയ ഗാന്ധി തിരുത്തണം; NBA
[NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി [NEWS]
ഗ്രനേഡ് ആക്രമണത്തിൽ സൈനികർക്ക് പരിക്കേറ്റതായാണ് ആദ്യം റിപ്പോർട്ടുകളെത്തിയത്. സിആർപിഎഫിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ആക്രമി ഓടിരക്ഷപ്പെട്ടു എന്നാൽ അത് പൊട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവ് ലാൽ അപ്പോഴേക്കും മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Islamic state, Kashmir attack, Terror attack