നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇസ്രയേൽ എംബസിക്ക് മുന്നിലെ സ്‌ഫോടനം: ഭൂരിഭാഗം സിസിടിവി ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പൊലീസ്

  ഇസ്രയേൽ എംബസിക്ക് മുന്നിലെ സ്‌ഫോടനം: ഭൂരിഭാഗം സിസിടിവി ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പൊലീസ്

  അന്വേഷണത്തിന്റെ ഭാഗമായിപ്രത്യേക അന്വേഷണ സംഘം എംബസിക്ക് സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.

  സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

  സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം നടക്കുമ്പോൾ ഭൂരിഭാഗം സി.സി ടിവി ക്യമാറകളും പ്രവർത്തിച്ചിരുന്നില്ലെന്ന് ഡൽഹി പൊലീസ്. സ്ഫോടനത്തിന് തൊട്ടുമുമ്പ് എംബസിക്ക് സമീപം ഒരു വാഹനം സംശയാസ്പദമായി നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായിപ്രത്യേക അന്വേഷണ സംഘം എംബസിക്ക് സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.

   ഏതാനും ചില സിസിടിവികളിൽ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും , എംബസിക്ക് സമീപമുള്ള സിസിടിവി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ തന്നെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

   Also Read ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം

   ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവം നടന്ന സ്ഥലത്ത് നിന്ന് ചില സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഐഇഡി തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് നിന്ന് ബോള്‍ ബെയറിംഗുകള്‍ ലഭിച്ചിട്ടുണ്ട്.


   വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്ഫോടനം. സ്‌ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു.

   Also Read മോഷണത്തിനു പിന്നാലെ ഭർത്താവ് കൊലക്കേസിലും പ്രതിയായി; 'പട്ടാഭിരാമ'നിൽ അഭിനയിച്ച വിജയലക്ഷ്മി ആത്മഹത്യ ചെയ്തത് മനോവിഷമം താങ്ങാനാകാതെ

   സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. ജയ്ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎയും വ്യക്തമാക്കി.
   Published by:Aneesh Anirudhan
   First published:
   )}