• HOME
  • »
  • NEWS
  • »
  • india
  • »
  • Happy Friendship Day 2019: ഫ്രണ്ട്ഷിപ്പ് ഡേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള നെതന്യാഹുവിന്റെ വീഡിയോ പങ്കുവച്ച് ഇസ്രായേൽ എംബസി

Happy Friendship Day 2019: ഫ്രണ്ട്ഷിപ്പ് ഡേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള നെതന്യാഹുവിന്റെ വീഡിയോ പങ്കുവച്ച് ഇസ്രായേൽ എംബസി

Israel Embassy shares a video with PM Narendra Modi on Friendship Day | ഇരു പ്രധാനമന്ത്രിമാരും ചേർന്നുള്ള ചെറു വീഡിയോ പോസ്റ്റ് ചെയ്യുന്നത് ഇസ്രായേൽ എംബസ്സി

മോദിയും നെതന്യാഹുവും

മോദിയും നെതന്യാഹുവും

  • Share this:
    സൗഹൃദത്തിന്റെ കാലാതീതമായ യെ ദോസ്തി... ഗാനം പിന്നണിയിൽ നിറയുന്ന വീഡിയോ. ഇന്ന് ഫ്രണ്ട്ഷിപ് ദിനമായതിനാൽ രണ്ട് സുഹൃത്തുക്കൾ തമ്മിൽ പങ്കുവയ്ക്കാൻ സാധ്യതയുള്ള സംഗീതമാണിത്. എന്നാൽ ഇവിടെ രണ്ടു രാജ്യതലവന്മാരാണ് ആ സ്ഥാനത്ത്.

    ഫ്രണ്ട്ഷിപ് ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആണ് ഈ വീഡിയോയിലെ താരങ്ങൾ. സൗഹൃദത്തിന്റെ ഈ വേളയിൽ ഇരു പ്രധാനമന്ത്രിമാരും ചേർന്നുള്ള ചെറു വീഡിയോ പോസ്റ്റ് ചെയ്യുന്നത് ഇസ്രായേൽ എംബസ്സിയാണ്.



    ട്വിറ്ററിൽ 'ഇസ്രായേൽ ഇൻ ഇന്ത്യ' എന്ന അക്കൗണ്ടിൽ നിന്നുമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ സുദൃഢമായ സൗഹൃദവും പങ്കാളിത്തവും കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ' എന്നാണ് വിഡിയോക്കൊപ്പമുള്ള ക്യാപ്ഷൻ. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായതിന് ശേഷം ആശംസ അർപ്പിച്ച ലോകനേതാക്കളിൽ ഒരാൾ നെതന്യാഹു ആയിരുന്നു. 2019 സെപ്റ്റംബറിൽ നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുകയാണ്.
    First published: