നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ആദരിക്കാൻ' മദ്യക്കുപ്പിയിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചു; ഇസ്രായേൽ കമ്പനി മാപ്പുപറഞ്ഞു

  'ആദരിക്കാൻ' മദ്യക്കുപ്പിയിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചു; ഇസ്രായേൽ കമ്പനി മാപ്പുപറഞ്ഞു

  ഇസ്രായേലിന്റെ 71ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു മദ്യക്കുപ്പിയിൽ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തത്.

  liquor

  liquor

  • News18
  • Last Updated :
  • Share this:
   ജറുസലേം: മദ്യക്കുപ്പികളിൽ മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിന് ഇസ്രായേൽ കമ്പനി മാപ്പ് പറഞ്ഞു. ഇസ്രായേലിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ കുപ്പികളുടെ വിൽപ്പനയും ഉത്പാദവും കമ്പനി നിർത്തി.

   ഇസ്രായേലിന്റെ 71ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു മദ്യക്കുപ്പിയിൽ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തത്. മാല്‍ക്ക ബിയറാണ് മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച് വിവാദത്തിലായത്.

   also read: ഒരു ഹോബിക്കായി പേരയ്ക്കാ കൃഷി; ഐ.ടി എഞ്ചിനിയർ സമ്പാദിക്കുന്നത് ഒരു ലക്ഷത്തിലേറെ

   ഇന്ത്യൻ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ഹൃദയപൂർവം മാപ്പു പറയുന്നതായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ബ്രാൻഡ് മാനേജർ ഗിലാദ് ദ്രോദ് വ്യക്തമാക്കി.

   മഹാത്മാഗാന്ധിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രം മദ്യക്കുപ്പിയിൽ പതിപ്പിച്ചതിൽ ഖേദിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. വിപണിയിൽ നിന്ന് കുപ്പികൾ പിൻവലിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

   ഇസ്രായേലി മദ്യക്കമ്പനിയുടെ നടപടി രാജ്യസഭാംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ അതേക്കുറിച്ച് അന്വേഷിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറോട് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.

   71ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മഹാൻമാരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മദ്യക്കുപ്പികളിൽ മഹാൻമാരുടെ ചിത്രങ്ങൾ പതിപ്പിച്ചതെന്നാണ് കമ്പനിയുടെ വാദം. ഇത്തരത്തിൽ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ മദ്യക്കുപ്പികളിലെ ഒരോയൊരു ഇസ്രായേലുകാരനല്ലാത്ത വ്യക്തി മഹാത്മാഗാന്ധിയായിരുന്നു.

   മഹാത്മാഗാന്ധിയെ കൂടാതെ ഇസ്രായേൽ മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെൻ ഗുറിയോൺ, ഗോൾഡ മെയർ, മെനാക്കിം ബെഗിൻ എന്നിവരും ജൂതദേശീയതയുടെ പിതാവ് തിയൊഡോർ ഹെർസലുമാണുള്ളത്.
   First published:
   )}