'നരേന്ദ്ര, മൈ ഫ്രണ്ട്, അഭിനന്ദനങ്ങൾ'; ഇസ്രായേലിൽ നിന്ന് പ്രധാനമന്ത്രിക്ക് എത്തിയ അഭിനന്ദനം ഇങ്ങനെ

'നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങൾ' എന്നു പറഞ്ഞാണ് നെതന്യാഹു ഫോൺ സംഭാഷണം തുടങ്ങിയത് തന്നെ.

news18
Updated: May 24, 2019, 6:08 AM IST
'നരേന്ദ്ര, മൈ ഫ്രണ്ട്, അഭിനന്ദനങ്ങൾ'; ഇസ്രായേലിൽ നിന്ന് പ്രധാനമന്ത്രിക്ക് എത്തിയ അഭിനന്ദനം ഇങ്ങനെ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
  • News18
  • Last Updated: May 24, 2019, 6:08 AM IST
  • Share this:
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ലോകനേതാക്കൾ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 'നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങൾ' എന്നു പറഞ്ഞാണ് നെതന്യാഹു ഫോൺ സംഭാഷണം തുടങ്ങിയത് തന്നെ.

ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പറഞ്ഞത് ഇങ്ങനെ, 'നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങൾ. നമുക്ക് എത്രയും പെട്ടെന്ന് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു നരേന്ദ്ര. എത്രയും പെട്ടെന്നു തന്നെ താങ്കൾ സർക്കാർ രൂപീകരിക്കൂ. നമ്മൾ എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കും. എന്‍റെ വിജയത്തിൽ അഭിനന്ദിച്ചതിന് താങ്കൾക്ക് ഞാൻ നന്ദി പറയുന്നു. എന്നാൽ, ഒരു വ്യത്യാസമുണ്ട്, താങ്കൾക്ക് സഖ്യത്തിന്‍റെ ആവശ്യമില്ല. എന്നാൽ, എനിക്കത് ചെയ്യണം. അതൊരു വലിയ വ്യത്യാസമാണ്" - അഭിനന്ദന സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു പറയുന്നു.

 



കഴിഞ്ഞ മാസമാണ് ഇസ്രായേലിൽ തുടർച്ചയായ അഞ്ചാം തവണയും ബെഞ്ചമിൻ നെതന്യാഹു അധികാകരത്തിലേക്ക് എത്തിയത്. ഒരു പാര്‍ട്ടിയും വ്യക്തമായ ഭൂരിപക്ഷം നേടിയില്ലെങ്കിലും നൈതന്യാഹുവിന്‍റെ വലതുപക്ഷ ലിക്വുഡ് പാര്‍ട്ടി സഖ്യസർക്കാരിന് നേതൃത്വം നൽകുമെന്ന് ഉറപ്പാണ്.

 
First published: May 24, 2019, 6:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading