• HOME
  • »
  • NEWS
  • »
  • india
  • »
  • Chandrayaan-2: വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ISRO

Chandrayaan-2: വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന് ISRO

നേരത്തെ പദ്ധതി ഇട്ടിരുന്നതിലും ആറുവർഷം അധികം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ISRO ചെയർമാൻ കെ ശിവൻ പറഞ്ഞു.

  • Last Updated :
  • Share this:
    ബംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യം 95 ശതമാനം വരെ വിജയമെന്ന് ISRO. സോഫ്റ്റ് ലാൻഡിംഗിന്‍റെ അവസാനഘട്ടമാണ് പിഴച്ചതെന്നും വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്നും ISRO വ്യക്തമാക്കി. നേരത്തെ പദ്ധതി ഇട്ടിരുന്നതിലും ആറുവർഷം അധികം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ISRO ചെയർമാൻ കെ ശിവൻ പറഞ്ഞു.

    ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ 2.1 കിലോമീറ്റർ ബാക്കിയുള്ളപ്പോഴായിരുന്നു വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായത്. അതുവരെ പദ്ധതി മുൻനിശ്ചയിച്ച പ്രകാരം കിറുകൃത്യമായിരുന്നു. ചന്ദ്രയാൻ-രണ്ട് 95 ശതമാനം വരെ വിജയമാണെന്നാണ് ISROയുടെ വിലയിരുത്തൽ. വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരും. പദ്ധതി പൂർണവിജയത്തിലെത്താത്തത് മറ്റ് പദ്ധതികളെ ബാധിക്കില്ലെന്നും ISRO വ്യക്തമാക്കി.

    പാല ഉപതെരഞ്ഞെടുപ്പ് ഫലം LDF സർക്കാരിന്‍റെ വിലയിരുത്തൽ; അത് പറയാൻ മടിയില്ലെന്ന് എം.എം മണി

    സോഫ്റ്റ് ലാൻഡിംഗിന്‍റെ നാല് ഘട്ടങ്ങളിൽ അവസാനഘട്ടം മാത്രമാണ് പിഴച്ചതെന്നും ISRO വ്യക്തമാക്കി. നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിന്‍റെ ആയുസ് മുൻനിശ്ചയിച്ചതിലും കൂടുതലാകും. ഏഴുവർഷം ഓർബിറ്റർ പ്രവർത്തന ക്ഷമമായിരിക്കും. ദൗത്യം പൂർണലക്ഷ്യത്തിലെത്താത്തതിന്‍റെ കാരണങ്ങൾ ഐ എസ് ആർ ഓ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    First published: