• HOME
  • »
  • NEWS
  • »
  • india
  • »
  • ബാറ്ററിയും ഇന്ധനവും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാക്കിയെന്ന് ISRO

ബാറ്ററിയും ഇന്ധനവും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാക്കിയെന്ന് ISRO

ചൊവ്വയുടെ ഭ്രമണപഥത്തിൽ പുനരുജ്ജീവനം സാധ്യമല്ലെന്ന് ശാസ്ത്രജ്ഞർ

  • Last Updated :
  • Share this:
    ഇന്ത്യയുടെ കന്നി ചൊവ്വാ ദൗത്യമായ മംഗൾയാൻ ദൗത്യം അവസാനിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്ഥിരീകരിച്ചു. മംഗൾയാന്റെ ബാറ്ററിയും ഇന്ധനവും തീർന്നുവെന്നും ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ പുനരുജ്ജീവനം സാധ്യമല്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

    വർഷങ്ങളുടെ ഗ്രഹാന്തര യാത്ര പൂർത്തിയാക്കി മംഗൾയാൻ അതിന്റെ അന്ത്യത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം സെപ്റ്റംബർ 27 ന് ഐഎസ്ആർഒ ഏകദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

    Also Read- NASA ഡാർട്ട് ദൗത്യത്തിന് ഉപയോ​ഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റ് ഏത്? ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്ന് രക്ഷിക്കുന്നതെങ്ങനെ?

    2013 നവംബർ 5 നാണ് ഇന്ത്യ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

    Also Read- അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിരാകാശ ദൗത്യങ്ങൾ ചൊവ്വയിൽ അവശേഷിപ്പിച്ചത് 7000 കിലോ മാലിന്യം

    ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചുള്ള പഠനമായിരുന്നു മംഗൾയാന്റെ ലക്ഷ്യം.

    ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം, യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം, വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം, ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം,വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം തുടങ്ങി നിരവധി പ്രത്യേകതകളാണ് ഐഎസ്ആർഒയുടെ ചൊവ്വാദൗത്യത്തിന് ഉണ്ടായിരുന്നത്.
    Published by:Naseeba TC
    First published: