ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എമിസാറ്റുള്‍പ്പെടെ 28 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി- 45 വിക്ഷേപിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ശത്രു റഡാറുകളെ കണ്ടെത്താന്‍ കഴിവുള്ള പ്രതിരോധ-രഹസ്യാന്വേഷണ ഉപഗ്രഹമാണ് ഇന്ത്യയുടെ എമിസാറ്റ്. നാനോ ഉപഗ്രഹങ്ങളില്‍ 24 എണ്ണം അമേരിക്കയുടേത് ആണ്. സ്വിറ്റ്സര്‍ലന്റ്, ലിത്വാനിയ, സ്പെയിന് രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിലുണ്ട്.
ഐഎസ്ആര്‍ഒ ആദ്യമായി പിഎസ്എല്‍വി ക്യുഎല് വേരിയന്റ് റോക്കറ്റ് ഉപയോഗിച്ചു എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. 436 കിലോ ഭാരമുള്ള എമിസാറ്റിനെ 49 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം പിഎസ്എല്‍വി സി-45 504 കിലോമീറ്ററിലേക്ക് താഴും. ഈ രണ്ടാം ഭ്രമണപഥത്തില്‍ 28 നാനോ പേടകങ്ങള്‍ വിക്ഷേപിക്കും.
പിന്നീട് റോക്കറ്റിലെ മൂന്നു പേടകങ്ങള്‍ 485 കിലോമീറ്ററിലേക്ക് താഴും. അന്തരീക്ഷ പഠനത്തിനും കപ്പലുകളുടെയും ഹാം റേഡിയോകളുടെയും സന്ദേശ കൈമാറ്റത്തിനും സഹായിക്കുന്ന പരീക്ഷണങ്ങള്‍ക്കാണ് ഈ മൂന്നു പേടകങ്ങള്‍ ഉപയോഗിക്കുക. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട
നിലവില്‍ പി.എസ്.എല്‍.വി.വിക്ഷേപണത്തിന്റെ നാലാംഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെട്ടു കഴിഞ്ഞാല്‍ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. എമിസാറ്റ് ഒഴികെ ബാക്കിയുള്ളവ വാണിജ്യ വിക്ഷേപണങ്ങളാണ്. പ്രധാനമന്ത്രിയുടെ മിഷന് ശക്തി പ്രഖ്യാപനത്തിനു ശേഷമുള്ള ഐഎസ്ആര്‍ഒ ദൗത്യമെന്ന പ്രത്യേകതയും എമിസറ്റിനുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.