• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan-2: സന്തോഷവാർത്ത, ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വെയ്ക്കും; ഒരു വർഷം ചിത്രങ്ങളെടുക്കും

ഒരുവർഷം ദൈർഘ്യമുള്ള നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ, ഭ്രമണപഥത്തിൽ നിന്ന് നിരവധി ചിത്രങ്ങൾ പകർത്താൻ ഐ എസ് ആർ ഒയ്ക്ക് കഴിയുമെന്ന് സ്പേസ് ഏജൻസി അറിയിച്ചു.

news18
Updated: September 7, 2019, 5:33 AM IST
Chandrayaan-2: സന്തോഷവാർത്ത, ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വെയ്ക്കും; ഒരു വർഷം ചിത്രങ്ങളെടുക്കും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 7, 2019, 5:33 AM IST IST
  • Share this:
ചെന്നൈ: ചന്ദ്രയാൻ രണ്ടിന്‍റെ ഭാഗമായ വിക്രം ലാൻഡറിൽ നിന്ന് സിഗ്നലുകൾ ഒന്നും ലഭിക്കാത്തതിനാൽ നിരാശരായിരിക്കുന്നവരോട്, അത്രയ്ക്ക് നിരാശ വേണ്ട. സന്തോഷിക്കാനുള്ള വക ചന്ദ്രയാൻ - രണ്ട് ഒരുക്കിയിട്ടുണ്ട്. അതേസമയം, വിക്രം ലാൻഡറിനെ നഷ്ടമായെങ്കിലും ദൗത്യത്തിന്‍റെ അഞ്ചു ശതമാനം മാത്രമാണ് നഷ്ടമായതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഐ എസ് ആർ ഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

"ദൗത്യത്തിന്‍റെ അഞ്ചു ശതമാനം മാത്രമാണ് നഷ്ടമായത് - വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. ബാക്കിയുള്ള 95%, അത് ചന്ദ്രയാൻ -2 ഭ്രമണപഥമാണ്, അത് വിജയകരമായി ചന്ദ്രനെ വലം വെയ്ക്കുന്നു": - പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രതിനിധി അറിയിച്ചു.

Chandrayaan 2: 'ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടു', വേദനയോടെ ISRO തലവൻ അറിയിച്ചു

ഒരുവർഷം ദൈർഘ്യമുള്ള നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ, ഭ്രമണപഥത്തിൽ നിന്ന് നിരവധി ചിത്രങ്ങൾ പകർത്താൻ ഐ എസ് ആർ ഒയ്ക്ക് കഴിയുമെന്ന് സ്പേസ് ഏജൻസി അറിയിച്ചു.

ചന്ദ്രയാൻ-2 ബഹിരാകാശ പേടകം മൂന്ന് ഭാഗങ്ങളായിട്ടാണ് ഉള്ളത്. ദ ഓർബിറ്റർ (2, 379 കിലോഗ്രാം, എട്ട് പേലോഡ്സ്), വിക്രം (1, 471 കിലോഗ്രാം, നാല് പേലോഡ്സ്), പ്രഗ്യാൻ (27 കിലോഗ്രാം, രണ്ട് പേലോഡ്സ്). സെപ്തംബർ രണ്ടിന് വിക്രം ഓർബിറ്ററിൽ നിന്ന് വേർപെട്ടിരുന്നു.
First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...