നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PSLV-C51| ISROയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്; വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകർപ്പും

  PSLV-C51| ISROയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്; വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകർപ്പും

  രാവിലെ 10.24 ന് ‌ശ്രീഹരിക്കോട്ടയില്‍ നിന്ന് ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയാണ് വിക്ഷേപിക്കുന്നത്.

  ISRO- PSLV-C51

  ISRO- PSLV-C51

  • Share this:
   ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ എസ് ആര്‍ ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ‌ശ്രീഹരിക്കോട്ടയില്‍ നിന്ന് ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയാണ് വിക്ഷേപിക്കുന്നത്. പി എസ് എല്‍ വി–സി 51 ആണ് വിക്ഷേപണ വാഹനം. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന സതീഷ് ധവാൻ സാറ്റ് (എസ് ഡി സാറ്റ്) എന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകർപ്പും ഭ്രമണപഥത്തിലെത്തിക്കും.

   Also Read- മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിൻ വിതരണം; മാർഗനിർദേശം ഇന്ന് ലഭിച്ചേക്കും

   പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഐ എസ് ആർ ഒ ഉയരുകയാണ്. ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ- 1 ആണ് പ്രഥമ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിക്കുന്നത്. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് 637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ഉപഗ്രത്തിന്റെ പ്രധാന ജോലി. ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങൾ വിലയിരുത്താനും ഉപഗ്രഹം ഉപകരിക്കും. ഇന്ത്യയിൽനിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.

   Also Read- പി എസ്‍‍ സി ഉദ്യോഗാർത്ഥികളുടെ സമരം: മന്ത്രി എ കെ ബാലൻ ഇന്ന് സമരക്കാരുമായി ചർച്ച നടത്തും

   ആമസോണിയക്ക് ഒപ്പം 18 ചെറു ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കും. ഇൻ സ്‌പേസിന്റെ (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) നാലും എൻ എസ് ഐ എലിന്റെ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) 14 ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിക്കുക. ഇൻ സ്പേസിന്റെ നാല് ഉപഗ്രഹങ്ങളിൽ സ്വകാര്യ കമ്പനിയായ സ്പേസ് കിഡ്‌സ് ഇന്ത്യ നിർമിച്ച ‘സതീഷ് ധവാൻ ഉപഗ്രഹ’ (എസ്.ഡി. സാറ്റ്)വും ഉൾപ്പെടും. ഈ ഉപഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ. ശിവൻ ഉൾപ്പെടെ രാജ്യത്തെ 5000ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

   വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള 25.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 8.54ന് തുടങ്ങിയിരുന്നു. ഇസ്റോയുടെ ഏക്കാലത്തെയും വിശ്വസ്ത വിക്ഷേപണ വാഹനമായ പി എസ് എല്‍ വിയാണ് ആമസോണിയയെ വഹിക്കുന്നത്. പി എസ് എല്‍ വി- സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്തു നിന്നുള്ള ചെറു ഉപഗ്രഹങ്ങള്‍ ഇസ്റോ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്. വാണിജ്യ വിക്ഷേപണം വിജയകരമാകുന്നതോടെ ലക്ഷണകണക്കിന് ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

   കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീഹരിക്കോട്ടയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കുണ്ടാകും. ഐ എസ് ആർ ഒയുടെ വെബ്‌സൈറ്റിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ വഴിയും വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.
   Published by:Rajesh V
   First published:
   )}