Chandrayaan-2: പേടകം തകർന്നുവോയെന്ന് പറയാനാകില്ല; വിക്രം ലാൻഡർ ലക്‌ഷ്യം കാണാത്തതിന്‍റെ കാരണങ്ങൾ പഠിക്കുമെന്ന് ISRO

എല്ലാ സാഹചര്യങ്ങളും വിശദമായി പഠിച്ചു വരികയാണെന്ന് ഐ എസ് ആർ ഓ ശാസ്ത്രജ്ഞർ പറയുന്നു.

news18
Updated: September 7, 2019, 5:51 AM IST
Chandrayaan-2: പേടകം തകർന്നുവോയെന്ന് പറയാനാകില്ല; വിക്രം ലാൻഡർ ലക്‌ഷ്യം കാണാത്തതിന്‍റെ കാരണങ്ങൾ പഠിക്കുമെന്ന് ISRO
എല്ലാ സാഹചര്യങ്ങളും വിശദമായി പഠിച്ചു വരികയാണെന്ന് ഐ എസ് ആർ ഓ ശാസ്ത്രജ്ഞർ പറയുന്നു.
  • News18
  • Last Updated: September 7, 2019, 5:51 AM IST
  • Share this:
ബംഗളൂരു: വിക്രം ലാൻഡർ ലക്‌ഷ്യം കാണാത്തതിന്‍റെ കാരണങ്ങൾ ഐ.എസ്.ആർ.ഓ വിശദമായി പഠിക്കും. പേടകം തകർന്നുവോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഐ എസ് ആർ ഓ വൃത്തങ്ങൾ പറഞ്ഞു. 95 ശതമാനവും വിജയകരമായ ദൗത്യത്തിന് അന്തിമ നിമിഷം എന്താണ് സംഭവിച്ചത്? ലക്ഷ്യത്തിലെത്താൻ വെറും 2.1 കിലോമീറ്റർ മാത്രം അകലെ വെച്ചു പേടകത്തിന്‍റെ ദിശ തെറ്റാൻ കാരണമെന്ത്? സിഗ്‌നലുകൾ പൂർണ്ണമായി നിലച്ചത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ദിവസങ്ങൾ വേണ്ടിവരും.

എല്ലാ സാഹചര്യങ്ങളും വിശദമായി പഠിച്ചു വരികയാണെന്ന് ഐ എസ് ആർ ഓ ശാസ്ത്രജ്ഞർ പറയുന്നു. ലോകത്ത് ഇതുവരെ നടന്നിട്ടുള്ള സോഫ്റ്റ് ലാൻഡിങ്ങുകളിൽ 37 ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളതെന്ന് ഐ എസ് ആർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിക്രം ലാൻഡറിനു സംഭവിച്ചത് എന്താകാമെന്ന കാര്യത്തിൽ പല സംശയമങ്ങൾ ഉണ്ട്.

Chandrayaan-2: 'സിഗ്നലുകൾ നഷ്ടമായിട്ടില്ല, ഓരോ ഇന്ത്യക്കാരനും ചന്ദ്രയാന്‍റെ ഹൃദയത്തുടിപ്പ് അറിയുന്നുണ്ട്': ISROയെ പ്രശംസിപ്പിച്ചും ആശ്വസിപ്പിച്ചും പ്രമുഖർ

ഇന്ത്യ ആദ്യമായി ഉപയോഗിക്കുന്ന ത്രോട്ട്ലബിൾ എൻഞ്ചിന് തകരാർ സംഭവിച്ചതാകാനും സാധ്യതയുണ്ട്. ഇത് കാരണം പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതാകാം സിഗ്‌നൽ നിലയ്ക്കാൻ കാരണം. ലാൻഡറിന്‍റെ നാല് കാലുകളിലും മധ്യഭാഗത്തുമുള്ള ത്രസ്റ്ററുകളുടെ (ചെറു റോക്കറ്റുകൾ) പ്രവർത്തനം തകരാറിലായതാകാമെന്ന സംശയവുമുണ്ട്.

ലണ്ടറിലെ ത്രസ്റ്ററുകൾ എന്ന ചെറു റോക്കറ്റുകൾ ഗുരുത്വബലത്തിന് എതിർദിശയിലാണ് ഊർജം നൽകുക. ഇതോടെയാണ് ലാൻഡിങ്ങിന്‍റെ വേഗം കുറയുന്നത്. ഇതിൽ തകരാർ സംഭവിച്ചോയെന്നും ഐ.എസ്.ആർ.ഓ അന്വേഷിക്കുകയാണ്. ഇതുവരെ പേടകത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത യഥാർത്ഥ കാരണം കണ്ടെത്താൻ ദിവസങ്ങൾ എടുത്തേക്കാം.
First published: September 7, 2019, 5:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading