• HOME
 • »
 • NEWS
 • »
 • india
 • »
 • ISRO | യുവിക പരിശീലന പരിപാടിയിലേക്ക് 150 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഐഎസ്ആര്‍ഒ

ISRO | യുവിക പരിശീലന പരിപാടിയിലേക്ക് 150 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഐഎസ്ആര്‍ഒ

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിശീലന പരിപാടി നടത്തുന്നത്. മെയ് 16ന് ആരംഭിച്ച പരിശീലന പരിപാടി മെയ് 28ന് അവസാനിക്കും.

 • Share this:
  ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO) റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയായ യുവിക (YUVIKA) രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചു. 150 വിദ്യാര്‍ത്ഥികളെ ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് (class 9 students) പരിശീലന പരിപാടി നടത്തുന്നത്. മെയ് 16ന് ആരംഭിച്ച പരിശീലന പരിപാടി മെയ് 28ന് അവസാനിക്കും.

  'ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിനായി അപേക്ഷിച്ചു. ഒടുവില്‍, 150 വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് സ്‌കോറുകളും മറ്റ് കരിക്കുലര്‍ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും അടിസ്ഥാനമാക്കി തിരഞ്ഞെടുത്തു,'' ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

  ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ ട്രെന്‍ഡുകളെ കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ് യുവികയുടെ ലക്ഷ്യം. ഇതിലൂടെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗവേഷണം ചെയ്യാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഈ പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍, ആകാശ നിരീക്ഷണം, റോബോട്ടിക് അസംബ്ലി, ലാബ്/ഫെസിലിറ്റി ടൂറുകള്‍, കാന്‍സാറ്റ് പരീക്ഷണങ്ങള്‍ എന്നിവയ്ക്ക് പുറമെ പ്രമുഖ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനും അവസരം ലഭിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിനെ നേരിട്ട് കാണുന്നതിനും, ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ എസ്ഡിഎസ്സി ഷാര്‍-ശ്രീഹരിക്കോട്ടയില്‍ സന്ദര്‍ശനം നടത്തുന്നതിനും വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് ഐസ്ആര്‍ഒ അറിയിച്ചു.

  യുവികയുടെ പരിശീലന കേന്ദ്രങ്ങള്‍

  ബഹിരാകാശ ഏജന്‍സിയുടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

  - അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍
  - ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍
  - തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം
  - ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍
  - ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍

  എസ് സോമനാഥ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിചയസമ്പന്നരായ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കാണാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടന വേളയില്‍ സോമനാഥ് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ്, ആസ്‌ട്രോബയോളജി, ആസ്‌ട്രോഫിസിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, ഗണിതം, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ ഒന്നിലധികം ഓപ്ഷനുകളെക്കുറിച്ചും മേഖലകളെക്കുറിച്ചും അദ്ദേഹം പരിപാടിയില്‍ സംസാരിച്ചു.

  പരിശീലന പരിപാടിയിലേക്ക് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുടിപ്പുവിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വസുഷ്നയെയാണ് തെരഞ്ഞെടുത്തത്. 32 പേരില്‍ അഞ്ച് വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഇതര സംസ്ഥാനക്കാരുമാണ്. 2019-ല്‍ കേരളത്തില്‍ നടന്ന നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ വസുഷ്ന പങ്കെടുത്തിരുന്നു.

  ഐഎസ്ആര്‍ഒ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പരിപാടി സംഘടിപ്പിച്ചിരുന്നു. എട്ടാം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, സ്‌കൂള്‍/ജില്ല/സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി സംഘടിപ്പിക്കുന്ന ശാസ്ത്രമേളകളിലെ പങ്കാളിത്തം എന്നിവ ഉള്‍പ്പെടെ ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്.
  Published by:Jayashankar Av
  First published: