ബെംഗളുരു: ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 (EOS-04) വിജയകരമായി വിക്ഷേപിച്ച് ISRO. ഇന്ന് പുലർച്ചെ 5.59 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. 2022 ലെ ഐഎസ്ആർഒയുട ആദ്യ ദൗത്യമാണിത്.
#WATCH | Indian Space Research Organisation launches PSLV-C52/EOS-04 from Satish Dhawan Space Centre, Sriharikota
പിഎസ്എൽവി-സി52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. മലായാളിയായ എസ് സോമനാഥ് ISROയുടെ തലപ്പത്തെത്തിയ ശേഷമുള്ള ആദ്യ ദൗത്യമാണിത്. ഇസ്രോയുടെ അടുത്ത വിക്ഷേപണം വൈകാതെയുണ്ടാകുമെന്ന് എസ് സോമനാഥ് പറഞ്ഞു.
അധ്യാധുനിക സംവിധാനങ്ങളുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണ് 1710 കിലോഗ്രാം ഭാരം വരുന്ന EOS 4. പ്രതികൂല കാലാവസ്ഥയിലും ഭൗമനിരീക്ഷണം സാധ്യമാകും. വെള്ളപ്പൊക്ക മുന്നറിയിപ്പ് കൃത്യയയിലും വേഗത്തിലുമാകും. കാർഷിക ഗവേഷണം, വനപ്രദേശങ്ങളെയും തോട്ടം മേഖലകളെയും നിരീക്ഷിക്കുന്നതിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
EOS -4നൊപ്പം ഇന്ത്യ ഭൂട്ടാൻ സംയുക്ത സംരംഭമായ INS-2D, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോജളി വിദ്യാർഥികളും കൊളറാഡോ സർവകലാശാലയും വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1 എന്നീ രണ്ട് കുഞ്ഞൻ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.
തെർമൽ ഇമേജിംഗ് ക്യാമറയാണ് പതിനേഴര കിലോഗ്രാം ഭാരമുള്ള INS 2 Dയുടെ പ്രത്യേകത...എട്ടര കിലോഗ്രാം ഭാരമുള്ള ഇൻസ്പയർ സാറ്റ് 1 സൂര്യനെക്കുറിച്ചുള്ള പഠനത്തിനാണ്.വിക്ഷേപണ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ISRO ചെയർമാൻ, വൈകാതെ മറ്റ് ദൗത്യങ്ങളുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.