• HOME
  • »
  • NEWS
  • »
  • india
  • »
  • Rajasthan Crisis| നിർണായക നീക്കവുമായി ബി.എസ്.പി; കോൺഗ്രസിനെ എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ്

Rajasthan Crisis| നിർണായക നീക്കവുമായി ബി.എസ്.പി; കോൺഗ്രസിനെ എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ്

ഈ മാസം 31ന് നിയമസഭ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വീണ്ടും ഗവർണറെ സമീപിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

  • Last Updated :
  • Share this:
    രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബി.എസ്.പി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ എതിർത്ത് വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് പാർട്ടി നേതൃത്വം വിപ്പ് നല്‍കി. ആറ് എംഎല്‍എമാരാണ് ബി.എസ്.പിക്കുള്ളത്. കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ നടന്ന നിയമസഭാ കക്ഷിയോഗത്തിൽ നിന്നും ബി.എസ്.പി എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു.

    നേരത്തെ ബി.എസ്.പിയുടെ ആറ് എംഎല്‍എമാരും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ലയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നും വിപ്പ് നല്‍കിയ കൂട്ടത്തില്‍ ബി.എസ്.പി. വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്.പി. ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചുവരുത്തുന്ന നീക്കമാണെന്നുമാണ് ദേശീയ ജനറല്‍ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ പറയുന്നത്.

    ബി.എസ്.പിയുടെ നിലപാടോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. 102 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ആറ് ബി.എസ്.പി. എം.എല്‍.എമാര്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ ആറുപേര്‍ വിപ്പ് ലംഘിക്കുകയും അയോഗ്യരാക്കപ്പെടുകയും ചെയ്താല്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി വഷളാകും.

    TRENDING:COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]

    ബി.എസ്.പിയുടെ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരാണ് ഈ ആറ് എം.എല്‍.എമാരും. എന്നാല്‍ ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന തരത്തില്‍ സ്പീക്കര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നാണ് ബി.എസ്.പി. നിലപാട് സ്വീകരിച്ചിരിക്കുന്നത്.

    ഈ മാസം 31ന് നിയമസഭ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവർണറെ സമീപിച്ചിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചുള്ള ചർച്ച, നിർണായക സാമ്പത്തിക ബില്ലുകൾ പാസാക്കൽ എന്നിവ അജണ്ടയിൽ ഉൾപ്പെടുത്തിയാണ് പുതിയ നിർദേശം ഗവർണർക്ക് സമർപ്പിച്ചത്. നേരത്തെ രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്താനുള്ള നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയിരുന്നു. ഗവർണർ നിയമസഭാ സമ്മേളനം വൈകിപ്പിച്ച് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സമയം നൽകുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.
    Published by:Rajesh V
    First published: