ചെന്നൈ: ഡിഎംകെ സ്ഥാനാർഥിയും രാജ്യസംഭാംഗവുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചൊവ്വാഴ്ച വൈകിട്ടാണ് ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ സംഘവും തൂത്തുക്കുടിയിലെ കനിമൊഴിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
also read: തൃണമൂലിനായി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടനോട് രാജ്യം വിടാൻ നിർദേശം
തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർഥിയാണ് കനിമൊഴി. ബിജെപി സംസ്ഥാന അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജനാണ് കനിമൊഴിയുടെ എതിരാളി. കള്ളപ്പണം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
അതേസമയം ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ തിരെ എംകെ സ്റ്റാലിൻ രംഗത്തെത്തി. പാർട്ടിയെ ലക്ഷ്യമിട്ട് മോദി തെരഞ്ഞെടുപ്പ് സംഘത്തെ തെറ്റായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴിസൈ സൗന്ദര രാജന്റെ വീട്ടിൽ കോടിക്കണക്കിന് രൂപ സൂക്ഷിച്ചിട്ടുണ്ടെന്നും എന്തുകൊണ്ട് അവിടെ തെരച്ചിൽ നടത്തുന്നില്ലെന്നും സ്റ്റാലിൻ ചോദിച്ചു.
ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിൽ പരിഷ്കരണം വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഏപ്രിൽ 18നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.