• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത് വേദനാനിർഭരമായ ദിവസം, പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ സോമനാഥ് പറഞ്ഞത്


Updated: August 13, 2018, 9:45 AM IST
ഇത് വേദനാനിർഭരമായ ദിവസം, പാർട്ടിയിൽ നിന്ന്  പുറത്താക്കിയപ്പോൾ സോമനാഥ് പറഞ്ഞത്

Updated: August 13, 2018, 9:45 AM IST
സിപിഎം പുറത്താക്കിയ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാനിർഭര ദിവസമായിരുന്നുവെന്ന് സോമനാഥ് ചാറ്റർജി പറഞ്ഞത്. പാർലമെന്ററി ജനാധിപത്യത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ വിജയവും പരാജയവുമായിരുന്നു സോമനാഥ് ചാറ്റർജി.

സഭാധ്യക്ഷൻ നിഷ്പക്ഷനായിരിക്കണമെന്നത് ജനാധിപത്യധാർമികതയാണെന്ന് സോമനാഥ് സി.പി.എമ്മിനോട് പറഞ്ഞു. പാർട്ടിശരിയോടുള്ള സോമനാഥ് ചാറ്റർജിയുടെ ആ കലഹമാണ് അദ്ദേഹത്തെ 2008ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

1968ൽ ആരംഭിച്ച നാല് പതിറ്റാണ്ട് നീണ്ട പാർട്ടി ജീവിതത്തിൽ നിന്നാണ് അന്ന് സോമനാഥ് പുറത്തായത്. സോമനാഥ് ചാറ്റർജി ഭരണഘടനാനുസൃതമായി പ്രവർത്തിച്ചിരിക്കാം, എന്നാൽ പാർട്ടി മെമ്പറിന് പ്രധാനം പാർട്ടി ഭരണഘടനയാണെന്നാണ് അന്ന് ബിമൻബസു സോമനാഥിനോട് പറഞ്ഞത്.

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ലോക് സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റായിരുന്നു സോമനാഥ് ചാറ്റർജി. മൂന്ന് പതിറ്റാണ്ട് ലോക്സഭാംഗമായി പ്രവർത്തിച്ച സോമനാഥ് ചാറ്റർജി സി.പി.എം രാജ്യത്തിന് സംഭാവന നൽകിയ മികച്ച പാർലമെന്റേറിയനായിരുന്നു.

2008 ൽ കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് സി.പി.എം പിന്തുണ പിൻവലിച്ചപ്പോൾ സ്പീക്കർ സോമനാഥ് ചാറ്റർജി പാർട്ടി നിലപാടിന് മുഖം തിരിഞ്ഞു നിന്നു. ജൂലൈയിലെ വിശ്വാസവോട്ടെടുപ്പിൽ എതിർത്ത് വോട്ട് ചെയ്യാനുള്ള സി.പി.എം തീരുമാനത്തെ സോമനാഥ് ചാറ്റർജി നിരാകരിച്ചു. അത് പിന്നീട് ഭിന്നത വർധിക്കുന്നതിനും പുറത്താകലിനും വഴിയൊരുക്കി.
Loading...
1971ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റർജി പത്ത് വട്ടം പാർലമെന്റിലെത്തി. 84ൽ ഒരുവട്ടം മമതാ ബാനർജിയോട് തോറ്റതൊഴിച്ചാൽ സോമനാഥ് മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ പാർലമെന്റിലെ സജീവസാന്നിധ്യമായിരുന്നു.

ഒന്നര പതിറ്റാണ്ട് കാലം സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. 2004ൽ ബിജെപി യെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ യുപിഎ സർക്കാരിന് പിന്തുണ നൽകിയപ്പോഴാണ് സിപിഎം സോമനാഥിനെ സ്പീക്കറായി നിയോഗിച്ചത്. സഭാധ്യക്ഷനായുള്ള ആ സോമനാഥ്കാലം സംഭവ ബഹുലവും അത്യസാധാരണ ഇടപെടലുകളാൽ സഭാനടപടികളെ ജീവസുറ്റതാക്കി നവീകരിക്കുകയും ചെയ്ത കാലമായിരുന്നു.

ജാർഖണ്ഡിലെ വിശ്വാസ വോട്ട് സംബന്ധിച്ച നടപടിയിൽ സുപ്രീം കോടതിയെ വിമർശിച്ച് സ്പീക്കർ സോമനാഥ് വിവാദങ്ങൾ സൃഷ്ടിച്ചു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആൾ ആ കാലയളവ് അയാൾ അംഗമായ പാർടിയിൽ നിന്ന് രാജി വെച്ച് നിഷ്പക്ഷനായി ഇരിക്കണമെന്ന് സോമനാഥ് നിർദേശിച്ചു. 2009ൽ രാഷ്ട്രീയരംഗത്ത് നിന്നും സോമനാഥ് ചാറ്റർജി വിരമിക്കൽ പ്രഖ്യാപിച്ചു.

 

 

 
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍