ഇന്റർഫേസ് /വാർത്ത /India / PM Modi | 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം'; ഇന്ധനവില കുറിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

PM Modi | 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം'; ഇന്ധനവില കുറിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

തീരുമാനം ജനങ്ങൾക്ക് ആശ്വാസ൦ നൽകുകയും ഒപ്പം തന്നെ അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും.

തീരുമാനം ജനങ്ങൾക്ക് ആശ്വാസ൦ നൽകുകയും ഒപ്പം തന്നെ അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും.

തീരുമാനം ജനങ്ങൾക്ക് ആശ്വാസ൦ നൽകുകയും ഒപ്പം തന്നെ അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും.

  • Share this:

ന്യൂഡൽഹി: കേന്ദ്ര സർക്കാർ (Central Government) എന്നും ജനങ്ങൾക്കും അവരുടെ കാര്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). ഇന്ധനവില (Fuel Price) കുറച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ (Nirmala Sitharaman) പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വില കാര്യമായി കുറയ്ക്കാനുള്ള പ്രഖ്യാപനം വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ഈ തീരുമാനം ജനങ്ങൾക്ക് ആശ്വാസ൦ നൽകുകയും ഒപ്പം തന്നെ അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും' - മോദി ട്വിറ്ററിൽ കുറിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും (Petrol-Diesel price) എക്സൈസ് തീരുവ (Excise Duty) കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ് ഇന്ധനവില കുറയാൻ കാരണമായത്. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.

Also read- Petrol- Diesel Gas price | കേന്ദ്രം എക്സൈസ് തീരുവ കുറച്ചു; പെട്രോൾ, ഡീസൽ, പാചകവാതക വില കുറയും

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Financial Minister Nirmala Sitharaman) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുവാൻ കേന്ദ്രം തീരുമാനിച്ചത്.

നേരത്തെ പല പല ഘട്ടങ്ങളിലായി നിർത്തലാക്കിയ പാചകവാതക സിലിണ്ടറുകൾക്കുണ്ടായിരുന്ന സബ്‌സിഡി വീണ്ടും പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 200 രൂപയാകും സബ്‌സിഡി നൽകുക. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കായിരിക്കും സബ്‌സിഡി ലഭിക്കുക.

Also read- Petrol-Diesel Price | 'സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണം; മുമ്പ് കുറയ്ക്കാത്തവർ പ്രത്യേകിച്ച്': ധനമന്ത്രി നിർമല സീതാരാമൻ

ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാർച്ച് 22 നാണ് വർധിച്ചത്. പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വർധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വർധനവാണ് ഇക്കാലയളവിലുണ്ടായത്. ഏപ്രിൽ ആറിനാണ് ഈ വർധനവ് നിലച്ചത്. പിന്നീട് ഏകദേശം ഒന്നര മാസത്തോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞിരിക്കുന്നത്.

First published:

Tags: Fuel price, Narendra modi, Nirmala sitharaman, Pm modi