• HOME
  • »
  • NEWS
  • »
  • india
  • »
  • വാക്ക് പാലിച്ച് കോൺഗ്രസ്; രാജസ്ഥാനിലും കാർഷിക വായ്പ എഴുതിത്തള്ളി

വാക്ക് പാലിച്ച് കോൺഗ്രസ്; രാജസ്ഥാനിലും കാർഷിക വായ്പ എഴുതിത്തള്ളി

  • Last Updated :
  • Share this:
    ന്യൂഡൽഹി: മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും കാർഷിക വായ്പകൾ എഴുതിത്തള്ളി കോൺഗ്രസ് വാക്ക് പാലിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എഴുതിത്തള്ളിയത്. 18,000 കോടി രൂപയുടെ ബാധ്യതയാണ് ഇതിലൂടെ സംസ്ഥാന സർക്കാരിന് ഉണ്ടാവുന്നത്.

    കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നത്. വാഗ്ദാനം പാലിക്കാന്‍ പത്തുദിവസമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയിരുന്നു.

    മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചത് അധികാരമേറ്റ ദിവസം തന്നെയായിരുന്നു. മധ്യപ്രദേശിലും രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളിയത്.
    First published: