news18india
Updated: May 24, 2019, 9:30 PM IST
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം ഊർമിളയുടെ താരമൂല്യത്തിലൂടെ കൈയ്യടക്കാം എന്ന കോൺഗ്രസ് തന്ത്രമാണ് ദാരുണമായി പരാജയപ്പട്ടത്.
മുബൈ: കോൺഗ്രസിന്റെ താര സ്ഥാനാർത്ഥിയായ ഊർമിള മഠോദ്കർക്ക് കന്നി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. എന്നാൽ ഇതൊരു തുടക്കമാണെന്നും രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭവികമാണെന്നുമാണ് തോൽവിയെക്കുറിച്ച് ഊർമിള പ്രതികരിച്ചത്.
താൻ ഇനിയും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ഇതൊരു കടുത്ത പോരാട്ടമായിരുന്നുവെന്നും ഊർമിള പറഞ്ഞു. പലതും പഠിക്കാനും വിലയിരുത്തുവാനുമുള്ള വേദിയായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സന്തോഷവതിയാണെന്നും ഊർമിള പറഞ്ഞു.
കോൺഗ്രസിന്റെ മുംബൈ നോർത്തിലെ സ്ഥാനാർത്ഥിയായ ഊർമിള ബിജെപിയുടെ ഗോപാൽ ഷെട്ടിയോട് 465247 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം ഊർമിളയുടെ താരമൂല്യത്തിലൂടെ കൈയ്യടക്കാം എന്ന കോൺഗ്രസ് തന്ത്രമാണ് ദാരുണമായി പരാജയപ്പട്ടത്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്. അതിലും കൂടുതൽ ഓട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ അദ്ദേഹത്തിന്റെ വിജയം.
First published:
May 24, 2019, 5:28 PM IST