• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'ഇന്ദിരാഗാന്ധി മടങ്ങിയെത്തിയതു പോലെ'; കോണ്‍ഗ്രസിന് ഉയിര്‍പ്പായി 'ഹൃദയഭൂമി'യില്‍ പ്രിയങ്ക

വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചാനയിച്ചത്.

news18
Updated: February 11, 2019, 9:34 PM IST
'ഇന്ദിരാഗാന്ധി മടങ്ങിയെത്തിയതു പോലെ'; കോണ്‍ഗ്രസിന് ഉയിര്‍പ്പായി 'ഹൃദയഭൂമി'യില്‍ പ്രിയങ്ക
പ്രിയങ്കയും രാഹുലും
news18
Updated: February 11, 2019, 9:34 PM IST
ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ശേഷിക്കെ രാഷ്ട്രീയ പ്രവേശനത്തിന്‍രെ ഭാഗമായി ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നയിച്ച റോഡ് ഷോ കാണാനെത്തിയത് പതിനായിരങ്ങള്‍.  മുന്‍ പ്രധാനമന്ത്രി ഇന്ദിഗാന്ധിയോടുള്ള പ്രിയങ്കയുടെ രൂപസാദൃശ്യം പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

പ്രിയങ്കയുടെ ഒരു നോട്ടം പോലും കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നാണ് ഫുസൈല്‍ അഹമ്മദ് ഖാന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ന്യൂസ് 18 നോട് പ്രതികരിച്ചത്. ഇന്ദിരാഗാന്ധി മടങ്ങിയെത്തിയെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ പ്രധാന മന്ത്രിയാകണമെന്നും പ്രിയങ്ക മുഖ്യമന്ത്രിയാകണമെന്നുമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഏക വനിതയായ ഇന്ദിരാഗാന്ധി 'ഉരുക്ക് വനിത'യെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1975 -ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അവര്‍ക്കെതിരെ ഏറെ വിമര്‍ശനമുയർന്നിരുന്നു. അതേസമയം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണെന്നാണ് ബി.ജെ.പി വിമര്‍ശിക്കുന്നത്.
Loading...
വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചാനയിച്ചത്. ആദ്യം ബസിനു മുകളിലും പിന്നീട് കാറില്‍ കയറിയുമാണ് പ്രവര്‍ത്തകരുടെ അവേശപ്രകടനത്തിനിടയിലൂടെ പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു പോയത്.

പ്രിയങ്കയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് രാഹുല്‍ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഒരു ഹൃദയമുണ്ടെങ്കില്‍ അത് ഉത്തര്‍പ്രദേശ് ആണെന്ന രാഹുലിന്റെ പ്രഖ്യാപനം കൈയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെങ്കിലും പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുക എന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.യുവാക്കള്‍ക്കും പാവങ്ങള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടിയുള്ള സര്‍ക്കാരായിരിക്കും കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ രൂപീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം 22 കോടി ജനങ്ങളുള്ള ദരിദ്ര സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്തുകയെന്നത് അത്ര എളുപ്പമല്ല. ഉത്തര്‍പ്രദേശ് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജാതീയതയില്‍ അധിഷ്ടിതമായ പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ്. തുച്ഛമായ വോട്ട് വ്യത്യാസം മാത്രമാണ് ഈ പാര്‍ട്ടികള്‍ക്ക് ഭരണകക്ഷിയായ ബി.ജെ.പിയുമായും കോണ്‍ഗ്രസുമായുമുള്ളത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 80-ല്‍ 73 സീറ്റിലും ബി.ജെ.പിയാണ് വിജയിച്ചത്. ഇത്തവണ അത് 74 സീറ്റായി ഉയരുമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം.

ഒറ്റക്കെട്ടായി നിന്നാല്‍ പുതിയൊരു രാഷ്ട്രീയത്തിന് തുടക്കം കുറിക്കാമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ശബ്ദസന്ദേശത്തില്‍ പ്രിയങ്ക ആഹ്വാനം ചെയ്തത്.

ഇതിനിടെ ലക്‌നൗ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രിയങ്ക ആരംഭിച്ച ട്വിറ്റര്‍ പേജ് പിന്തുടരുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് മൂന്നു ദിവസം തുടരുന്ന പ്രിയങ്ക 40 നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ കാണും.

2009 ലെ തെരഞ്ഞെടുപ്പില്‍ 21 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 2014-ല്‍ രണ്ട് സീറ്റില്‍ മാത്രമെ വിജയിക്കാനായുള്ളൂ.

Also Read പ്രിയങ്ക ഇഫക്ട്: കോൺഗ്രസിനോടുള്ള നിലപാട് പുനഃപരിശോധിക്കാൻ SPയും BSPയും

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...