'അത് ഞാന്‍ തന്നെ, അല്ലാതെ എന്റെ പ്രേതമല്ല' ട്വീറ്ററില്‍ സംശയവുമായെത്തിയയാള്ക്ക് സുഷമ സ്വരാജിന്റെ മറുപടി
'ഉറപ്പായും ഇത് ഞാനാണ്. എന്റെ പ്രേതമല്ല'
news18
Updated: March 31, 2019, 8:47 PM IST

sushma swaraj
- News18
- Last Updated: March 31, 2019, 8:47 PM IST IST
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായാലും പൊതുജനങ്ങളുമായി സംവദിക്കുന്നതിനായാലും സുഷമ സ്വരാജ് ട്വിറ്ററിലെത്തുന്നത് പതിവാണ്.
എന്നാല്‍ കഴിഞ്ഞദിവസം ട്വീറ്റുമായെത്തിയ സമിത് പാണ്ഡെ എന്നയാള്‍ സുഷമയുടെ പേരില്‍ പുറത്തുവരുന്ന ട്വീറ്റുകള്‍ അവര്‍ ചെയ്യുന്നതല്ലെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് വിദേശകാര്യമന്ത്രി.
സുഷമയുടെ ട്വീറ്റിനു മറുപടിയായിട്ടായിരുന്നു സമിതിന്റെ ആരോപണം. 'തീര്‍ച്ചയായും ട്വീറ്റുകള്‍ ചെയ്യുന്നത് അവരല്ല. കേന്ദ്രമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ള മറ്റാരോ ആണ്. ഇതിന് എത്രരൂപയാണ് കൊടുക്കുക' എന്നായിരുന്നു യുവാവിന്റെ ട്വീറ്റ്.
ഇതിനു മറുപടി നല്കിയ സുഷമ സ്വരാജ് അത് താന്‍ തന്നെയാണെന്നും തന്റെ പ്രേതമല്ലെന്നും മറുപടി നല്‍കുകയായിരുന്നു. 'ഉറപ്പായും ഇത് ഞാനാണ്. എന്റെ പ്രേതമല്ല' കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ ഇതിനോടകം തന്നെ സുഷമയുടെ മറുപടി വൈറലായിരിക്കുകയാണ്.

Because I am doing Chowkidari of Indian interests and Indian nationals abroad. https://t.co/dCgiBPsagz
— Chowkidar Sushma Swaraj (@SushmaSwaraj) March 30, 2019
Loading...