• HOME
 • »
 • NEWS
 • »
 • india
 • »
 • C‌ourt | ഭാര്യാഭർത്താക്കൻമാരിലൊരാൾ മിണ്ടാതിരിക്കുന്നത് മാനസിക പീഡനം; പഞ്ചാബ് ഹരിയാന ഹൈക്കോടതി

C‌ourt | ഭാര്യാഭർത്താക്കൻമാരിലൊരാൾ മിണ്ടാതിരിക്കുന്നത് മാനസിക പീഡനം; പഞ്ചാബ് ഹരിയാന ഹൈക്കോടതി

ഭർത്താവിനോട് ഭാര്യ കാണിച്ചത് മാനസിക പീഡനമാണെന്നും ഹർജി തള്ളിക്കൊണ്ട് കുരുക്ഷേത്ര കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

 • Share this:
  ഒന്നിച്ചു താമസിക്കുന്ന ഭാര്യാഭർത്താക്കൻമാരിൽ ഒരാൾ മറ്റൊരാളോട് മിണ്ടാതിരിക്കുന്നത് മാനസിക പീഡനമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി (Punjab and Haryana high court). ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. യുവതിയുടെ ഹർജി കോടതി തള്ളി. പങ്കാളി അശ്ലീലവും അപകീർത്തികരവുമായ കത്തുകളോ നോട്ടീസുകളോ അയച്ചോ പരാതികൾ നൽകിയോ ജുഡീഷ്യൽ നടപടികൾ ആരംഭിച്ചോ മറ്റേയാളെ ബുദ്ധിമുട്ടിക്കുന്നത് ജീവിതം ദുരിതപൂർണമാക്കുമെന്നും ജസ്റ്റിസ് റിതു ബഹ്‌രി, ജസ്റ്റിസ് അശോക് കുമാർ വർമ എന്നിവർ നിരീക്ഷിച്ചു.

  2016 ൽ കുരുക്ഷേത്രയിലെ ഒരു കുടുംബകോടതി ഭാര്യ സമർപ്പിച്ച ഹർജി പരി​ഗണിച്ച് വിവാ​ഹമോചനം അനുവദിച്ചിരുന്നു. എന്നാൽ ഹർജിയിൽ ഭാര്യ പറഞ്ഞിരുന്ന കാര്യങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയും വിധി റദ്ദാക്കുകയും ചെയ്തിരുന്നു. 1992ൽ വിവാഹിതരായ ഇവർക്ക് നാല് കുട്ടികളാണുള്ളത്. തുടക്കം മുതൽ തന്നെ തന്നോട് വളരെ ക്രൂരവും പ്രാകൃതവും മര്യാദയില്ലാതെയുമാണ് ഭാര്യ പെരുമാറിയിരുന്നതെന്ന് ഭർത്താവ് പറയുന്നു.

   Also Read- കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി; പ്രതിയ്ക്ക് ജാമ്യം

  2012ൽ ഭാര്യ ഭർത്താവിനെയും നാല് മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അതിനുശേഷം ഇവർ കുരുക്ഷേത്രയിലെ സമസ്പൂർ ഗ്രാമത്തിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. മകളുടെ വിവാഹം നിശ്ചയ സമയത്ത് വരണമെന്ന് ഭാര്യയോട് ഭർത്താവ് അഭ്യർത്ഥിച്ചിരുന്നു, എന്നാൽ ഭർത്താവും മക്കളുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞ് അവർ നിരസിച്ചു. ഇതേത്തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

  ഭർത്താവിനോട് ഭാര്യ കാണിച്ചത് മാനസിക പീഡനമാണെന്നും ഹർജി തള്ളിക്കൊണ്ട് കുരുക്ഷേത്ര കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

  Also Read- 'നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്‌കൂളും ഒരുക്കൂ'; കേരളത്തോട് സുപ്രീംകോടതി

  ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിക്കാറുണ്ട്. സ്ത്രീകൾക്ക് നേരെ ചായ്‌വ് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ച് ഭർത്താവ് ഫയൽ ചെയ്ത കേസ് അമൃത്സറിൽ നിന്നും തന്റെ സ്വദേശമായ പാട്യാലയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

  കോടതി വ്യവഹാരങ്ങൾക്കായി ഭർത്താവിനെ ദൂരെയുള്ള സ്ഥലത്ത് എത്തിക്കുന്നതും ആ തെറ്റിന് ഭാര്യ തന്നെ പ്രയോജനം നേടുന്നതും അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് നിരീക്ഷിച്ചിരുന്നു. ലിംഗസമത്വത്തിന് വേണ്ടിയുള്ള മുറവിളികൾ ഉയരുന്ന കാലഘട്ടമാണിത്. പക്ഷേ, ഇവിടെ അപേക്ഷക ഭാര്യയായതുകൊണ്ടുമാത്രം അവർക്ക് അനുകൂലമായി ചായ്‌വ് പ്രകടിപ്പിക്കാൻ കോടതിക്ക് ആവില്ലെന്നും ജസ്റ്റിസ് ഫത്തേ ദീപ് സിംഗ് പറഞ്ഞു.

  കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി. ജോലി വാഗ്ദാനം ചെയ്ത് ഹരീന്ദർ ശർമ എന്നയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതായിരുന്നു കേസ്.
  Published by:Arun krishna
  First published: