രാമക്ഷേത്രം ഉയരുമെന്ന് ഉദ്ദവ് താക്കറെ; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം

News18 Malayalam
Updated: November 25, 2018, 12:12 PM IST
രാമക്ഷേത്രം ഉയരുമെന്ന് ഉദ്ദവ് താക്കറെ; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം
ശിവസേന നേതാവ് ഉദ്ദവ് താക്കറെ
  • Share this:
സർക്കാരുകൾക്ക് സാധിച്ചില്ലെങ്കിലും അയോധ്യയിൽ രാമക്ഷേത്രം ഉയരുമെന്ന് ശിവസേന. ക്ഷേത്രനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിവസേനയുടെ റാലിയിൽ ബി ജെ പി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ധർമ്മസഭയിലും ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു.

‌'കുട്ടികൃഷ്ണേട്ടന് മന്ത്രിയാകണമെന്ന് മോഹം തോന്നിയാൽ ജനങ്ങൾ സഹിച്ചേ പറ്റൂ'

1992ലെ ബാബറി മസ്ജിദ് പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധത്തിന് അയോധ്യ സാക്ഷിയായത്. ക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നടത്തിയ പ്രകടനത്തിൽ രണ്ട് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുത്തു. ബി ജെ പി സർക്കാർ വാക്കുപാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഉദ്ദവ് താക്കറെ സർക്കാരുകൾക്ക് സാധിച്ചില്ലെങ്കിലും അയോധ്യയിൽ രാമക്ഷേത്രം ഉയരുമെന്ന് വ്യക്തമാക്കി. യോഗീ ആദിത്യനാഥിന്റേത് പ്രഖ്യാപനങ്ങൾ മാത്രമെന്നും ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി.

സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി; നാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കും

ആദ്യം രാമക്ഷേത്രം പിന്നെ സർക്കാർ എന്ന മുദ്രാവാക്യവുമായാണ് വിശ്വഹിന്ദു പരിഷത്ത് ധർമ്മസഭ സംഘടിപ്പിച്ചത്. രണ്ടായിരത്തോളം സന്യസിമാരും അഖാഡ മഹാമണ്ഡലേശ്വർ മാരും ധർമ്മസഭയിൽ പങ്കെടുത്തു. നാഗ്പൂരിലും ബംഗളൂരുവിലും വിഎച്ച്പിയുടെ നേതൃത്വത്തിൽ റാലികൾ നടന്നു. ഡിസംബർ 9 ന് ഡൽഹിയിലും റാലി നടത്തും. അനിഷ്ട സംഭവങ്ങഒഴിവാക്കാൻ കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരുന്നത്...

മധ്യപ്രദേശ്, രാജസ്ഥാൻ തെരഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും ചെയ്യുന്ന സാഹചരുത്തിലാണ് അയോദ്ധ്യ വിഷയം ആളിക്കത്തുന്നത്ത്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സംഘപരിവാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
First published: November 25, 2018, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading