'അമേരിക്കൻ ജനത ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, ഇത് മഹത്തായ അംഗീകാരം' രാജ്ഘട്ടിലെ സന്ദർശക ബുക്കിൽ ഡൊണാൾഡ് ട്രംപ് എഴുതി

ട്രംപും ഭാര്യ മെലാനിയയും ചേർന്ന് രാജ്ഘട്ട് വളപ്പിൽ വൃക്ഷത്തൈ നട്ടു. രാജ്ഘട്ടിൽനിന്ന് മടങ്ങുന്നതിന് മുമ്പ് സന്ദർക പുസ്തകത്തിൽ ട്രംപ് കുറിച്ച വാചകം ശ്രദ്ധേയമായി

News18 Malayalam | news18-malayalam
Updated: February 25, 2020, 2:08 PM IST
'അമേരിക്കൻ ജനത ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, ഇത് മഹത്തായ അംഗീകാരം' രാജ്ഘട്ടിലെ സന്ദർശക ബുക്കിൽ ഡൊണാൾഡ് ട്രംപ് എഴുതി
trump writing1
  • Share this:
ന്യൂഡൽഹി: ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മഹാത്മാ ഗാന്ധിയുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന രാജ്ഘട്ട് സന്ദർശിച്ചു. മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ ഇരുവരും പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം ട്രംപും ഭാര്യ മെലാനിയയും ചേർന്ന് രാജ്ഘട്ട് വളപ്പിൽ വൃക്ഷത്തൈ നട്ടു. രാജ്ഘട്ടിൽനിന്ന് മടങ്ങുന്നതിന് മുമ്പ് സന്ദർക പുസ്തകത്തിൽ ട്രംപ് കുറിച്ച വാചകം ശ്രദ്ധേയമായി. 'ഇന്ത്യയ്ക്കൊപ്പം അമേരിക്കൻ ജനത എക്കാലവും നിലകൊള്ളും. ഗാന്ധിജിയുടെ ദർശനം മഹത്തരമാണ്. ഇവിടം സന്ദർശിക്കാനായത് മഹത്തരമായ അംഗീകാരമാണ്'- ട്രംപ് എഴുതി.

നേരത്തെ രാഷ്ട്രപതി ഭവനിൽ ആചാരപൂർവ്വമായ വരവേൽപ്പിന് ശേഷമാണ് ട്രംപ് രാജ്ഘട്ടിൽ എത്തിയത്. രാജ്ഘട്ട് സന്ദർശനത്തിനുശേഷം ഹൈദരാബാദ് ഹൌസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ട്രംപ് സുപ്രധാന കൂടിക്കാഴ്ചയും നടത്തി. മൂന്നു കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു.

Read Also- താജ്മഹലിന്റെ പ്രണയ ഭംഗി ആസ്വദിച്ച് ട്രംപും മെലാനിയയും


രണ്ടുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് ഡൊണാൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിൽ എത്തിയ ട്രംപ് സബർമതി ആശ്രമം സന്ദർശിച്ചു. അതിനുശേഷം പുനർനിർമ്മിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നരേന്ദ്ര മോദിക്കൊപ്പം വൻജനാവലിയെ അഭിസംബോധന ചെയ്തു. പിന്നീട് ആഗ്രയിലെത്തി കുടുംബസമേതം താജ്മഹൽ സന്ദർശിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങും.
First published: February 25, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading