നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assembly election 2021 | തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കൈവരിക്കും; ജെ പി നഡ്ഡ

  Assembly election 2021 | തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കൈവരിക്കും; ജെ പി നഡ്ഡ

  ബംഗാള്‍, ആസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ ബിജെപി പ്രാധാന്യത്തോടെയാണ് നേരിടുന്നത്

  jp nadda

  jp nadda

  • Share this:
   ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന എല്ലാം സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന ആത്മവിശ്വവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. പശ്ചിമ ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ആസാമില്‍ ഭരണം തുടരും, തമിഴ്‌നാട്ടില്‍ ഭരണ സഖ്യത്തിന്റെ പ്രധാന ഭാഗമാകും, പുതുച്ചേരിയില്‍ അധികാരത്തിലെത്തും, കേരളത്തില്‍ ബിജെപി പ്രധാന ശക്തി ആയി മറുമെന്നും അദ്ദേഹം പറഞ്ഞു.

   ബംഗാള്‍, ആസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ ബിജെപി പ്രാധാന്യത്തോടെയാണ് നേരിടുന്നതെന്ന് അദ്ദേഹം ന്യൂസ്18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങളുടെ അഭിപ്രായം പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്'അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു.

   വോട്ടെടുപ്പിനിടെ ശനിയാഴ്ച കൂച്ച് ബെഹാറിലുണ്ടായ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'രാവിലെ 7:30ന് ആനന്ദ് ബര്‍മന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ വോട്ട് ചെയ്യാന്‍ നിക്കവേയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഈ ആക്രമണം നടത്തിയവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ മാറ്റാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതേ പ്രദേശത്ത് വെച്ചാണ് കേന്ദ്രസേനയെ നിയന്ത്രിക്കണമെന്ന് മമത ആവശ്യപ്പെട്ടത്' അദ്ദേഹം പറഞ്ഞു.

   Also Read- ഇന്ത്യയില്‍ അഞ്ചു വാക്‌സിനുകള്‍ കൂടി അനുവദിക്കും; സ്പുട്‌നിക് V അനുമതി നല്‍കുന്ന കാര്യത്തില്‍  പത്തു ദിവസത്തിനുള്ളില്‍ തീരുമാനം

   'ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാര്‍ കൈകോര്‍ത്തതാണെന്നും ബംഗാളില്‍ മാത്രമാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബംഗാള്‍ മുഖ്യമന്ത്രി ആരാണ്? ആരാണ് ആഭ്യന്തരമന്ത്രി? സംസ്ഥാന ക്രമസമധാനപാലനത്തിന്റെ ചുമതല ആര്‍ക്കാണ്? ആരാണ് ഇതിന് ഉത്തരം നല്‍കുക?'മമത ബാനര്‍ജിയെ വിമര്‍ശിച്ചുകൊണ്ട് നഡ്ഡ പറഞ്ഞു.

   പുറത്തുനിന്നുള്ളവര്‍ എന്ന ആരോപണം ഉന്നയിച്ച് ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകായണ് മമതയെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ വിഭജനത്തിന് ഡെ. ശ്യാമ പ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡോ. മുഖര്‍ജി ബിജെപിക്ക് പ്രചോദനമായിരുന്നു. എന്നിട്ടും ബിജെപി പുറംനാട്ടുകരാണെന്ന് മമത പറയുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ജയ് ശ്രീറാം ഇന്നത്തെ മാറ്റത്തിന്റെ മുദ്രവാക്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗ പൂജ, സരസ്വതി പൂജ എന്നിവ തൃണമൂല്‍ കോണ്‍ഗ്രസ് തടഞ്ഞു. രാമ ജന്മ ഭൂമിയുടെ ഭൂമി പൂജയുടെ ദിവസം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതൊക്കെ ആരേലും മറക്കുമോയെന്നും അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണ കേസുകള്‍ നടക്കുന്നത്. മനുഷ്യക്കടത്ത്, ബലാസത്സംഗം, സിത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നിവ ഏറ്റവും കൂടതല്‍ നടക്കുന്നത് ബംഗാളിലാണെന്നും ഇതെല്ലാം മമതയുടെ ഭരണത്തിന്‍ കീഴിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
   Published by:Jayesh Krishnan
   First published:
   )}