• HOME
  • »
  • NEWS
  • »
  • india
  • »
  • ജാക്വിലിനെ വെറുതേവിടണം; 200 കോടി സാമ്പത്തിക തട്ടിപ്പിൽ നടിക്ക് പങ്കില്ല: സുകേഷ് ചന്ദ്രശേഖർ

ജാക്വിലിനെ വെറുതേവിടണം; 200 കോടി സാമ്പത്തിക തട്ടിപ്പിൽ നടിക്ക് പങ്കില്ല: സുകേഷ് ചന്ദ്രശേഖർ

ജാക്വിലിനും കുടുംബാംഗങ്ങൾക്കും വേണ്ടി താൻ ചെലവഴിച്ച ഒരോ ചില്ലിക്കാശും നിയമാനുസൃതമായ വരുമാനത്തിലൂടെയാണ്

  • Share this:
    200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് പങ്കില്ലെന്ന് മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖർ. അഭിഭാഷകന് അയച്ച കത്തിലാണ് സുകേഷ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജാക്വിലിനുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നടിക്ക് വിലകൂടിയ ആഢംബര സമ്മാനങ്ങൾ നൽകിയതെന്നും കത്തിൽ പറയുന്നു.

    കേസിൽ ജാക്വിലിനെ വലിച്ചിഴച്ചത് നിർഭാഗ്യകരമാണ്. ജാക്വിലിനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് താൻ നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ആ സമയത്താണ് അവർക്കും കുടുംബാഗങ്ങൾക്കും സമ്മാനങ്ങൾ നൽകിയത്. ജാക്വിലിൻ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നെ സ്നേഹിക്കണമെന്നും കൂടെയുണ്ടാകണമെന്നും മാത്രമാണ് അവർ ആവശ്യപ്പെട്ടത്.

    ജാക്വിലിനും കുടുംബാംഗങ്ങൾക്കും വേണ്ടി താൻ ചെലവഴിച്ച ഒരോ ചില്ലിക്കാശും നിയമാനുസൃതമായ വരുമാനത്തിലൂടെയാണ്. ഇത് ഉടൻ തന്നെ വിചാരണ കോടതിയിൽ തെളിയിക്കുമെന്നും കത്തിൽ പറയുന്നു.

    ഇന്തോനേഷ്യയിൽ തനിക്ക് കൽക്കരി ഖനന ബിസിനസ്സ് ഉണ്ടായിരുന്നുവെന്നും ഹോട്ടലുകളിലും ന്യൂസ് ചാനലുകളിലും ഷെയർ ഉണ്ടായിരുന്നുവെന്നും സുകേഷ് കത്തിൽ അവകാശപ്പെടുന്നുണ്ട്. ഇവയെല്ലാം പിന്നീട് വിറ്റുവെന്നും വ്യക്തമാക്കുന്നു.

    Also Read- വസ്ത്ര വ്യപാരം മുതൽ ജിം നടത്തിപ്പ് വരെ; ബോളിവുഡ് താരങ്ങളുടെ ബിസിനസ്സുകൾ

    ഓഗസ്റ്റ് 17 നാണ് സുകേഷ് ചന്ദ്രശേഖറിന്റെ കാമുകിയായിരുന്ന ജാക്വിലിന്റെ പേര് ചേർത്ത് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സുകേഷ് ചന്ദ്രശേഖറിൽ നിന്നും ജാക്വിലിൻ 7 കോട‌ിയുടെ ആഭരണങ്ങൾ സമ്മാനമായി സ്വീകരിച്ചിരുന്നതായുമാണ് ഇഡിയുടെ കണ്ടെത്തൽ.

    കൂടാതെ, ആഢംബര കാറുകളും ബ്രാൻഡഡ് ബാഗുകളും സുകേഷിൽ നിന്ന് ജാക്വിലിനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
    Published by:Naseeba TC
    First published: