• HOME
  • »
  • NEWS
  • »
  • india
  • »
  • 'കോൺഗ്രസിനോട് ശത്രുത ഇല്ല, ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാർ': ജഗൻ മോഹൻ റെഡ്‌ഡി

'കോൺഗ്രസിനോട് ശത്രുത ഇല്ല, ആന്ധ്രാപ്രദേശിന്‌ പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാർ': ജഗൻ മോഹൻ റെഡ്‌ഡി

തെരെഞ്ഞടുപ്പിനു ശേഷം സഖ്യ സാധ്യതക്കുള്ള എല്ലാ വാതിലുകളും തുറന്നിടുകയാണ് ജഗൻ മോഹൻ റെഡ്ഢി

jagan mohan reddy

jagan mohan reddy

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസിനോട് ശത്രുത ഇല്ലെന്നും ആന്ധ്രാ പ്രദേശിന്‌ പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാറാണ് എന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി. സിഎൻഎൻ ന്യൂസ് 18നു അനുവദിച്ച അഭിമുഖത്തിലാണ് ജഗൻ നിലപാട് വ്യകത്മാക്കിയത്.

    തെരെഞ്ഞടുപ്പിനു ശേഷം സഖ്യ സാധ്യതക്കുള്ള എല്ലാ വാതിലുകളും തുറന്നിടുകയാണ് ജഗൻ മോഹൻ റെഡ്ഢി. പക്ഷെ പിന്തുണ നൽകണമെങ്കിൽ ആവശ്യം ഒന്ന് മാത്രം. ആന്ധ്രാ പ്രദേശിന്‌ പ്രത്യേക പദവി നൽകി ഉത്തരവിൽ ഒപ്പിടണം. അതാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും ജഗൻ ന്യൂസ് 18നോട് പറഞ്ഞു.

    രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കും: വിവേക് ഒബ്റോയി

    കോൺഗ്രസ്സും ബിജെപിയും ടിഡിപിയും ആന്ധ്രായിലെ ജനങ്ങളെ ഒരുപോലെ വഞ്ചിച്ചു. അച്ഛൻ വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണശേഷം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അത്ര സുഖകരമായ അനുഭവം ആയിരുന്നില്ല ഉണ്ടായതെങ്കിലും ശത്രുത ഇല്ലെന്നു ജഗൻ പറയുന്നു.

    മോദിയും രാഹുലും സംസ്ഥാനത്തു തെരഞ്ഞെടുപ്പിൽ ഘടകമാകില്ലെന്നും, വൈ എസ് ആർ കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നും ജഗൻ മോഹൻ പറഞ്ഞു. ഏപ്രിൽ 11നു ആദ്യഘട്ടത്തിലാണ് ആന്ധ്രാ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള വോട്ടെടുപ്പ്.
    First published: