HOME /NEWS /India / ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു

Jagan-Mohan-Reddy-oath-taking

Jagan-Mohan-Reddy-oath-taking

175 സീറ്റുള്ള സംസ്ഥാനത്ത് 151 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ജഗന്റ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേറുന്നത്.

  • Share this:

    അമരാവതി: വിഭജനത്തിന് ശേഷമുള്ള ആന്ധ്രാപ്രദേശിന്റെ രണ്ടാം മുഖ്യമന്ത്രിയായി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറി. വിജയവാഡയ്ക്ക് സമീപം ഐജിഎംസി സ്റ്റേഡിയത്തിൽ നടന്ന പ്രൗഡ ഗംഭീരമായ പൊതു ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

    Also Read-Modi Govt 2.0 LIVE: സ്മൃതി ഇറാനി, പിയുഷ് ഗോയൽ, രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ, രാജ്നാഥ് സിംഗ് എന്നിവർ മന്ത്രിസഭയിൽ

    175 സീറ്റുള്ള സംസ്ഥാനത്ത് 151 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ജഗന്റ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലേറുന്നത്. ആന്ധ്രാവിഭജനത്തിന് ശേഷം ആദ്യ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ജഗന്റെ അധികാരത്തിലേറൽ. ആകെയുള്ള 25ൽ 22 സീറ്റും നേടി ലോക്സഭാ തെരഞ്ഞെടുപ്പിലും വൻനേട്ടമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്.

    ജഗൻമോഹൻ റെഡ്ഡി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ കാബിനറ്റ് അംഗങ്ങൾ ജൂൺ ഏഴാം തീയതിയോടെയാകും സത്യപ്രതിജ്ഞ ചെയ്യുക. ന്യൂഡൽഹിയിലെ ആന്ധ്രാപ്രദേശ് ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണുന്നതിനായി ഇതാദ്യമായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

    First published:

    Tags: ആന്ധ്രാപ്രദേശ്, ജഗൻ മോഹൻ റെഡ്ഡി, നരേന്ദ്ര മോദി, പ്രധാനമന്ത്രി