പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡുവിന്റെ വസതിക്ക് സമീപമുള്ള 'പ്രജാ വേദിക' എന്ന കോണ്‍ഫറന്‍സ് ഹാള്‍ സമുച്ചയം പൊളിച്ചു നീക്കാനാണ് ജഗന് ഉത്തരവിട്ടിരിക്കുന്നത്.
അമരാവതി: ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡുവിന്റെ വസതിക്ക് സമീപമുള്ള 'പ്രജാ വേദിക' എന്ന കോണ്‍ഫറന്‍സ് ഹാള്‍ സമുച്ചയം പൊളിച്ചു നീക്കാനാണ് ജഗന് ഉത്തരവിട്ടിരിക്കുന്നത്.
അനുമതിയില്ലാതെ സാധാരണക്കാര്‍ കെട്ടിടം നിര്‍മ്മിച്ചാല്‍ ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റും. എല്ലാ നിയമങ്ങളെയും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് ജഗന് കളക്ടര്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക പ്രതിപക്ഷനേതാവിന്റെ വസതിയുടെ ഭാഗമാക്കണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കെട്ടിടം പളിക്കാന് ജഗന് ഉത്തരവിട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.