• HOME
  • »
  • NEWS
  • »
  • india
  • »
  • JAILED CHIDAMBARAM SURPRISED TO RECEIVE BIRTHDAY GREETINGS IN TAMIL FROM PM

ജയിലിലായ ചിദംബരത്തിന് തമിഴിൽ പിറന്നാൾ ആശംസിച്ച് മോദി; വീട്ടിലേക്കയച്ച കത്ത് അവസാനമെത്തിയത് തീഹാർ വിലാസത്തിൽ

ഐഎൻഎക്സ് മീഡിയ കേസിൽ സെപ്തംബർ അഞ്ചിന് ജയിലിലായ ചിദംബരം 74-ാം പറന്നാൾ ദിനത്തിൽ തീഹാർ ജയിലിലായിരുന്നു.

ഐഎൻഎക്സ് മീഡിയ കേസിൽ സെപ്തംബർ അഞ്ചിന് ജയിലിലായ ചിദംബരം 74-ാം പറന്നാൾ ദിനത്തിൽ തീഹാർ ജയിലിലായിരുന്നു.

ഐഎൻഎക്സ് മീഡിയ കേസിൽ സെപ്തംബർ അഞ്ചിന് ജയിലിലായ ചിദംബരം 74-ാം പറന്നാൾ ദിനത്തിൽ തീഹാർ ജയിലിലായിരുന്നു.

  • Share this:
    ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് തമിഴിൽ പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ചിദംബരത്തിന്റെ തമിഴ്നാട്ടിലെ വിലാസത്തിൽ അയച്ച കത്ത് പിന്നീട് തീഹാർ ജയിലിലെ വിലാസത്തിൽ എത്തിക്കുകയായിരുന്നു. സെപ്തംബർ 16-നായിരുന്നു ചിദംബരത്തിന്റെ പിറന്നാൾ.

    പ്രധാനമന്ത്രി അയച്ച ആശംസാ സന്ദേശം ചിദംബരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

    "നിങ്ങളുടെ ആഗ്രഹം പോലെ ജനങ്ങളെ സേവിക്കണമെന്നാണ് എന്റെയും ആഗ്രഹം. എന്നാൽ നിങ്ങളുടെ തന്നെ അന്വേഷണ സംഘം എന്നെ അതിൽ നിന്നും തടഞ്ഞിരിക്കുകയാണ്. ഇതിൽ നിന്നും മോചിതനായ്‍ ഞാനും നിങ്ങളെ പോലെ ജനങ്ങളിലേക്ക് മടങ്ങും." ചിദംബരം ട്വീറ്റ് ചെയ്തു.



    ഐഎൻഎക്സ് മീഡിയ കേസിൽ സെപ്തംബർ അഞ്ചിന് ജയിലിലായ ചിദംബരം 74-ാം പറന്നാൾ ആഘോഷിച്ചത് തീഹാർ ജയിലിലായിരുന്നു.

    Also Read ചിദംബരം ജയിലിൽ തുടരും; ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

    First published:
    )}