കൊലപാതക കേസിൽ ഉത്തർപ്രദേശിലെ ഗുണ്ടാനേതാവ് അറസ്റ്റിലായതിനു പിന്നാലെ ഭക്ഷണം കിട്ടാതെ ഇയാളുടെ വളർത്തു പട്ടികളിൽ ഒന്ന് ചത്തു. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ആതിക് അഹമ്മദ് എന്ന ഗുണ്ടാതലവന്റെ പട്ടിയാണ് പട്ടിണി മൂലം ചത്തത്.
ബിഎസ്പി എംഎൽഎ രാജു പാൽ കൊലക്കേസിലെ സാക്ഷിയായ ഉമേഷ് പാൽ എന്നയാളുടെ കൊലപാതകത്തിൽ ആരോപണവിധേയനാണ് ആതിക് അഹമ്മദ്. 2004 ലാണ് രാജു പാൽ കൊല്ലപ്പെടുന്നത്. 2005 ലാണ് സാക്ഷി ഉമേഷ് പാലിന്റെ മരണം. കേസിൽ ആതിക് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പർവീൻ, ആൺമക്കൾ, സഹോദരൻ ഖാലിദ് അസീം തുടങ്ങിയവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read- അമ്മയും മൂന്നുവയസുകാരി മകളും പാലത്തിൽ നിന്നും വീണു; ഗുരുതര പരിക്ക്
2004 ൽ അലഹബാദ് വെസ്റ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു മാസങ്ങൾക്കു പിന്നാലെയാണ് രാജു പാൽ കൊല്ലപ്പെടുന്നത്. ആതിക് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസീമിനെ പരാജയപ്പെടുത്തിയായിരുന്നു രാജു പാലിന്റെ വിജയം.
Also Read- പരീക്ഷയ്ക്ക് പിന്നാലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍; പുസ്തകങ്ങൾ കീറിയെറിഞ്ഞു
ആതികിന്റെ അറസ്റ്റോടെ വീട്ടിൽ പട്ടികളെ നോക്കാൻ ആരുമുണ്ടായിരുന്നില്ല. വിദേശ ഇനത്തിൽ പെട്ട അഞ്ച് പട്ടികളാണ് ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ബ്രൂണോ എന്നു പേരുള്ള വളർത്തുപട്ടിയാണ് ചത്തത്. മറ്റ് നാല് പട്ടികളും അവശനിലയിലാണ്. പൊലീസ് നടപടിയുണ്ടാകുമോ എന്ന് ഭയന്നാണ് അയൽവാസികൾ പട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാത്തതെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.