• HOME
  • »
  • NEWS
  • »
  • india
  • »
  • നെഹ്റുവിന്‍റെ കൊച്ചുമകൻ പാർലമെന്‍റിനെ നശിപ്പിച്ചെന്ന് അരുൺ ജെയ്റ്റ്ലി

നെഹ്റുവിന്‍റെ കൊച്ചുമകൻ പാർലമെന്‍റിനെ നശിപ്പിച്ചെന്ന് അരുൺ ജെയ്റ്റ്ലി

പാർലമെന്‍റിന്‍റെ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി തടസ്സപ്പെടുത്തുകയാണെന്നും റഫാൽ വിഷയത്തിൽ അദ്ദേഹം നടത്തിയ രണ്ടു പ്രസംഗങ്ങളും പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വെറുപ്പിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

അരുൺ ജെയ്റ്റ്ലി

അരുൺ ജെയ്റ്റ്ലി

  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഫേസ്ബുക്ക് പോസ്റ്റിലാണ് ജെയ്റ്റ്ലി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. പാർലമെന്‍റിന്‍റെ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി തടസ്സപ്പെടുത്തുകയാണെന്നും റഫാൽ വിഷയത്തിൽ അദ്ദേഹം നടത്തിയ രണ്ടു പ്രസംഗങ്ങളും പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വെറുപ്പിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ രണ്ടു മാസമായി നിരവധി നുണപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. മറ്റുള്ള ആരേക്കാളും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ കൊച്ചുമകൻ ഇന്ത്യൻ പാർലമെന്‍റിനെ തകർത്തെന്ന് ആയിരിക്കും ചരിത്രം രേഖപ്പെടുത്തുകയെന്നും അദ്ദേഹം കുറിച്ചു. എല്ലാ ദിവസവും രാവിലെ 11 മണിക്ക് തന്നെ കോൺഗ്രസ് രണ്ട് സഭകളും തടസപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    ആരാണ് സന്തോഷമാഗ്രഹിക്കുന്നത്? ആരുമില്ലെന്ന് നൊബേൽ നേടിയ മനഃശാസ്ത്രജ്ഞൻ

    റഫാൽ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ രണ്ടു പ്രസംഗങ്ങളും ഞങ്ങൾ പരിശോധിച്ചു. അതെല്ലാം, പ്രധാനമന്ത്രിയോടുള്ള അസൂയയിൽ നിന്നും വെറുപ്പിൽ നിന്നും രാഹുൽ ഗാന്ധി നടത്തിയതാണ്. പ്രസംഗിച്ച കാര്യങ്ങളാണെങ്കിൽ കോളേജ് നിലവാരത്തിലുള്ള ഒരു വിഡ്ഢിയുടേതാണെന്നും അദ്ദേഹം പറയുന്നു.



    ഇന്ത്യൻ എയർ ഫോഴ്സിനെ ശക്തമാക്കാൻ മാത്രമല്ല റഫാൽ ഇടപാടെന്നും ഇന്ത്യയുടെ കോടിക്കണക്കിന് ആസ്തി സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കാനും അദ്ദേഹം മറന്നില്ല. 2008ലും 2014ലും സംഘടിതമായി ബാങ്കുകൾ കൊള്ളയടിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

    First published: