• HOME
  • »
  • NEWS
  • »
  • india
  • »
  • ജയ്പാൽ റെഡ്ഡിയുടെ ഒരു വാക്കിൽ ലോക്സഭ സ്തംഭിച്ചപ്പോൾ

ജയ്പാൽ റെഡ്ഡിയുടെ ഒരു വാക്കിൽ ലോക്സഭ സ്തംഭിച്ചപ്പോൾ

കേട്ടിട്ടില്ലാത്ത ഒരു വാക്ക് കേട്ടതിന്‍റെ അമ്പരപ്പിലായിരുന്നു ഒരു നിമിഷത്തേക്ക് സഭ. തൊട്ടടുത്ത നിമിഷം പ്രധാനമന്ത്രിയെ കോൺഗ്രസ് അംഗം തെറിവിളിച്ചുവെന്ന ആരോപണവുമായി ഭരണപക്ഷ അംഗങ്ങൾ ചാടി എഴുന്നേറ്റു

jaipal-reddy

jaipal-reddy

  • Last Updated :
  • Share this:
    2002 മാർച്ച് 13. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിക്കെതിരെ കോൺഗ്രസ് അംഗം ജയ്പാൽ റെഡ്ഡി നടത്തിയ നടത്തിയ ഒരു പരാമർശം കോളിളക്കമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. humongous fraud എന്നാണ് പ്രധാനമന്ത്രിയെ ജയ്പാൽ റെഡ്ഡി വിളിച്ചത്. കേട്ടിട്ടില്ലാത്ത ഒരു വാക്ക് കേട്ടതിന്‍റെ അമ്പരപ്പിലായിരുന്നു ഒരു നിമിഷത്തേക്ക് സഭ. പ്രധാനമന്ത്രിയെ കോൺഗ്രസ് അംഗം തെറിവിളിച്ചുവെന്ന ആരോപണവുമായി ഭരണപക്ഷ അംഗങ്ങൾ ചാടി എഴുന്നേറ്റു. പിന്നീട് സഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതിപക്ഷനേതാവായിരുന്ന സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ സഭ ബഹളത്തിൽ മുങ്ങി. ഇതോടെ സഭ നിർത്തിവെക്കുകയല്ലാതെ മറ്റൊരു മാർഗവും ഡെപ്യൂട്ടി സ്പീക്കർ പി.എം സെയ്ദിന് മുന്നിൽ ഇല്ലായിരുന്നു.

    അയോധ്യക്ഷേത്രത്തിൽ വെള്ളിയാഴ്ച ഒരു പൂജയും പാടില്ലെന്ന സുപ്രീം കോടതിയുടെ ഇടക്കാലവിധിയെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നതായിരുന്നു ജയ്പാൽ റെഡ്ഡിയുടെ ആവശ്യം. പ്രസംഗത്തിനിടയിലാണ് അദ്ദേഹം "Yesterday, the Prime Minister played a humongous fraud on the nation," എന്ന പരാമർശം നടത്തിയത്. വളരെ വലിയ വഞ്ചന എന്നാണ് humongous fraud എന്നതിന് അർഥം. എന്നാൽ അർഥമറിയാത്ത വാക്ക് തെറിയാണെന്ന് കരുതി ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. സോണിയ മാപ്പ് പറയണമെന്ന ആവശ്യം ചീഫ് വിപ്പായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷി നിരാകരിച്ചു. ഇതോടെ സോണിയയ്ക്കെതിരെ മുദ്രാവാക്യവുമായി ഭരണപക്ഷം രംഗത്തെത്തി.

    മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡി അന്തരിച്ചു

    ഇതിനിടെ പ്രസംഗം തുടരാൻ ശ്രമിച്ച ജയ്പാൽ റെഡ്ഡിയോട് സോണിയയുടെ അടുത്ത സീറ്റിലിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടിൽ മയപ്പെടാൻ ആംഗ്യം കാണിച്ചു. എന്നാൽ പരാമർശം പിൻവലിക്കില്ലെന്ന് ആംഗ്യത്തിലൂടെ റെഡ്ഡി മറുപടി നൽകുകയും ചെയ്തു. ബഹളം തുടർന്നതോടെ രണ്ട് മണിവരെ സഭ നിർത്താൻ ഡെപ്യൂട്ടി സ്പീക്കർ തീരുമാനിച്ചു. ഇതിനിടെ മുൻ പ്രധാനമന്ത്രി കൂടിയായ ചന്ദ്രശേഖർ റെഡ്ഡിയുമായി പ്രധാനമന്ത്രിയുമായി സംസാരിച്ചു. പ്രതിപക്ഷ അംഗങ്ങൾ അസഭ്യസംസാരം നടത്തുന്നതിൽ നിയന്ത്രിക്കാൻ സോണിയ തയ്യാറാകണമെന്നായിരുന്നു വാജ്പേയിയുടെ ആവശ്യം. റെഡ്ഡി ഉപയോഗിച്ചത് തെറിവാക്കാണെന്ന് പ്രധാനമന്ത്രിയും ഉറപ്പാക്കിയിരുന്നുവെന്ന് സാരം.

    പിന്നീട് സഭ ചേർന്നപ്പോൾ പ്രധാനമന്ത്രി നടത്തിയ എട്ട് മിനുട്ട് നീണ്ട പ്രസംഗത്തിൽ അയോധ്യ കേസിൽ സംഭവിച്ച കാര്യം വിവരിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിന്നീട് ജയ്പാൽ റെഡ്ഡി നടത്തിയ വാർത്താസമ്മേളനത്തിൽ സമാനമായ ആരോപണം ആവർത്തിച്ചെങ്കിലും പരാമർശം വ്യത്യസ്തമായിരുന്നു. സഭയിൽ ഉപയോഗിച്ച humongous fraud on the nation എന്നതിന് പകരം "horrendous fraud" on the nation എന്ന മാറ്റിപ്പറഞ്ഞു. പിന്നീട് ഡിക്ഷണറി പരിശോധിച്ചതിൽനിന്ന് humongous fraud എന്ന വാക്ക് തെറിയല്ലെന്ന്(Unparliamentary) ഉറപ്പാക്കുകയതിനെ തുടർന്നാണ് പ്രതിഷേധത്തിൽനിന്ന് ഭരണപക്ഷം പിൻമാറിയത്.
    First published: