'നിങ്ങൾ ഭിന്ന ജാതിക്കാരാണ്' : വിചിത്രവാദം ഉയർത്തി പങ്കാളികൾക്ക് റൂം നിഷേധിച്ച് ഹോട്ടൽ അധികൃതര്‍

'ഭിന്ന ജാതിക്കാരായ പങ്കാളികള്‍ക്ക് പ്രവേശനം നൽകരുതെന്നാണ് ഹോട്ടൽ പോളിസി.

news18
Updated: October 8, 2019, 10:21 AM IST
'നിങ്ങൾ ഭിന്ന ജാതിക്കാരാണ്' : വിചിത്രവാദം ഉയർത്തി പങ്കാളികൾക്ക് റൂം നിഷേധിച്ച് ഹോട്ടൽ അധികൃതര്‍
'ഭിന്ന ജാതിക്കാരായ പങ്കാളികള്‍ക്ക് പ്രവേശനം നൽകരുതെന്നാണ് ഹോട്ടൽ പോളിസി.
  • News18
  • Last Updated: October 8, 2019, 10:21 AM IST IST
  • Share this:
ജയ്പൂർ: വ്യത്യസ്ത ജാതിയിൽപെട്ടവരാണെന്ന കാരണത്താൽ പങ്കാളികൾക്ക് ഹോട്ടൽ അധികൃതർ റൂം നിഷേധിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓൺലൈൻ ആപ്പ് വഴി റൂം ബുക്ക് ചെയ്തെത്തിയ യുവാവിനും യുവതിക്കുമാണ് ഹോട്ടലിൽ അനുമതി നിഷേധിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഉദയ്പുരിൽ നിന്നുമുള്ള ഒരു അസിസ്റ്റന്റെ പ്രൊഫസറും അദ്ദേഹത്തിന്റെ സുഹ‍ൃത്തായ യുവതിയും ഓയോ ആപ്പ് വഴിയായിരുന്നു ജയ്പുരിലെ സിൽവർ കീ ഹോട്ടലിൽ റൂം ബുക്ക് ചെയ്തത്. എന്നാൽ ഹോട്ടലിലെത്തിയപ്പോൾ വ്യത്യസ്ത ജാതിക്കാരെന്ന് മനസിലാക്കിയ അധികൃതർ ഇവർക്ക് റൂം നിഷേധിക്കുകയായിരുന്നു. പൊലീസ് നൽകിയിരിക്കുന്ന നിർദേശപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചതെങ്കിലും ഇക്കാര്യം രേഖയായി എഴുതി നൽകണമെന്ന ആവശ്യം ഇവർ നിരാകരിക്കുകയാണുണ്ടായത്.

Also Read-പെൺകുട്ടികളോട് വെറുപ്പ്; കുടുംബത്തിലെ കുട്ടികളെ കൊല്ലാൻ ശ്രമിച്ചു; ഒന്നിലേറെ തവണ ഗർഭഛിദ്രം നടത്തിയെന്ന് ജോളിയുടെ മൊഴി

'ഭിന്ന ജാതിക്കാരായ പങ്കാളികള്‍ക്ക് പ്രവേശനം നൽകരുതെന്നാണ് ഹോട്ടൽ പോളിസി... ഇക്കാര്യത്തിൽ പൊലീസിന്റെയും നിർദേശമുണ്ട്...' എന്നായിരുന്നു ഹോട്ടൽ മാനേജർ ഗോവർധൻ സിംഗ് പ്രതികരിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ഓയോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ' ഹോട്ടൽ അധികൃതരുടെ നടപടികൾ കൊണ്ട് ഉപയോക്താവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു..' എന്നാണ് ഓയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading