• HOME
  • »
  • NEWS
  • »
  • india
  • »
  • 'സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെ കൂടി ജനറൽ സെക്രട്ടറി; ഡി രാജയ്ക്കും സ്വാധീനം കൂടുതൽ കോൺഗ്രസിൽ';ജയറാം രമേശ്

'സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെ കൂടി ജനറൽ സെക്രട്ടറി; ഡി രാജയ്ക്കും സ്വാധീനം കൂടുതൽ കോൺഗ്രസിൽ';ജയറാം രമേശ്

സീതാറാം യെച്ചൂരിയെ പലപ്പോഴും ടു ഇൻ വൺ ജനറൽ സെക്രട്ടറിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.

  • Share this:
    ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസിന്റെ കൂടി ജനറൽ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ആർഎസ്പിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിയെ പലപ്പോഴും ടു ഇൻ വൺ ജനറൽ സെക്രട്ടറിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു.

    യെച്ചൂരിയ്ക്ക് സിപിഎമ്മിനെക്കാൾ സ്വാധീനം കൂടുതൽ കോൺഗ്രസിലാണെന്ന് തോന്നാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ കാര്യത്തിലും ഇതു തന്നെയാണെന്നും കോണ്ഗ്രസ് നേതൃത്വവുമായി അദ്ദേഹത്തിന് പ്രത്യേക സമവാക്യമുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.

    Also Read-'ദിവസേന കഴിക്കുന്നത് രണ്ടു മൂന്നു കിലോ തെറിവിളി'; ക്ഷീണിതനാവത്തതിന്‍റെ കാരണം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

    സംസ്ഥാനങ്ങളില്‍‌ ഇടതുപാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മേദിയെ നേരിടുന്നതിൽ ദേശീയ തലത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ജയ്റാം രമേശ് പറഞ്ഞു. അതേസമയം ബിജെപിയ നേരിടുന്നതിന് ദേശീയ തലത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യെച്ചൂരിയും ഡി രാജയും ജയ്റാം രമേശ് ഒരുമിച്ചാവശ്യപ്പെട്ടു.

    News Summary: Congress leader Jairam Ramesh says CPM general secretary Sitaram Yechury and CPI general secretary D Raja has more influence in his party
    Published by:Jayesh Krishnan
    First published: