ശ്രീനഗർ: പുൽവാമയിലെ ഭീരരവാദി ആക്രമണത്തിന് സൈന്യം മറുപടി നൽകുന്നു. ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസൈന്യം ജെയ്ഷെ മുഹമ്മദ് ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിൽ സുപ്രധാന പങ്കുള്ള കമ്രാൻ, ഹിലാൽ എന്നീ ജെയ്-ഷെ-മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. ഏറ്റമുട്ടലിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. അതേസമയയം, ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
വ്യാഴാഴ്ച സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ആക്രമണം ഗൂഡാലോചന ചെയ്തതിൽ പ്രധാനിയാണ് കൊല്ലപ്പെട്ട കമ്രാൻ. പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിലാൽ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
BREAKING: പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യു
അതേസമയം, ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടു. ഭീകരർ പുൽവാമയിലെ പിങ്ലാൻ മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരവാദികൾ സൈന്യത്തിനു നേരെയും നിറയൊഴിക്കുന്നുണ്ട്. ഇതിനിടയിൽ, സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
വ്യാഴാഴ്ച പരിശീലനം കഴിഞ്ഞ് വരികയായിരുന്ന സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുള്ള കാറുമായി ജയ്-ഷെ-മൊഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF, CRPF Convoy attack in Pulwama, Imran Khan, Islamabad, Jawan V. Vasanthkumar, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി