• HOME
  • »
  • NEWS
  • »
  • india
  • »
  • ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം; പ്രതികാരം ചെയ്യുമെന്ന് ജെയ്ഷ് ഇ മൊഹമ്മദ്

ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം; പ്രതികാരം ചെയ്യുമെന്ന് ജെയ്ഷ് ഇ മൊഹമ്മദ്

നിങ്ങൾ മുസ്‌ലിംകളെ ഉപദ്രവിക്കുകയും അവരുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് പ്രതികാരം ചെയ്യും.

Donald-trump

Donald-trump

  • Share this:
ശ്രീനഗർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനി മുന്നോടിയായി പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ്. വീഡിയോ സന്ദേശത്തിലാണ് പ്രതികാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാരിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ.

കൊലയാളികൾ ക്ഷമിക്കില്ല . നിങ്ങൾ മുസ്‌ലിംകളെ ഉപദ്രവിക്കുകയും അവരുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്തതിന് പ്രതികാരം ചെയ്യും. സമാധാനത്തെക്കുറിച്ചുള്ള ധാരാളം താരാട്ടുകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാ ഒഴിവുകഴിവുകളും അവസാനിച്ചു. കാര്യങ്ങൾ 'അനിയന്ത്രിതമായി' കാണേണ്ട സമയമാണിത്- വീഡിയോയിലെ വ്യക്തി പറയുന്നു.

also read:ജാമിയ മിലിയ: പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർഥികൾ

370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരികൾ പ്രകോപിതരാണെന്നും അവർ തീവ്രവാദ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും ട്രംപിന്റെ പര്യടനത്തിനിടെ കാണിക്കാനുള്ള പാകിസ്ഥാൻ ശ്രമമാണ് വീഡിയോയും അതിലെ ഉള്ളടക്കങ്ങളുമെന്നുമാണ് സൂചന.

ഈ മാസം 24-25 തീയതികളിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയയും ഇന്ത്യ സന്ദർശിക്കുന്നത്.

അതേസമയം, ഈ മാസം ആദ്യം പാക് അധീന കശ്മീരിൽ തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു മീറ്റിംഗ് നടന്നതായി വ്യക്തമാക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചു. കൂടാതെ ഐ‌എസ്‌ഐ, പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥരും ആ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. ഹിസ്ബുൾ മുജാഹിദ്ദീൻ സജീവമാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

പാകിസ്ഥാൻ തീവ്രവാദികൾക്ക് പകരം കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകണമെന്നും ചർച്ചയിൽ തീരുമാനിച്ചതായാണ് വിവരം.
Published by:Gowthamy GG
First published: