നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജെയ്ഷ് ഭീകരരുടെ പക്കൽ നിന്ന് അമേരിക്കൻ നിർമിത റൈഫിൾ കണ്ടെത്തി: പാക് ബന്ധത്തിന് തെളിവെന്ന് സൈന്യം

    ജെയ്ഷ് ഭീകരരുടെ പക്കൽ നിന്ന് അമേരിക്കൻ നിർമിത റൈഫിൾ കണ്ടെത്തി: പാക് ബന്ധത്തിന് തെളിവെന്ന് സൈന്യം

    ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ആക്രമണത്തിനു ശേഷം സൈന്യം സരക്ഷ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബദ്ഗാമിൽ പരിശോധന നടത്തിയത്.

    news18

    news18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യം ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത എം4 റൈഫിൾ ജെയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ പക്കൽ നിന്ന് സുരക്ഷാ സേന കണ്ടെത്തി. ജമ്മുകശ്മീരിലെ ബദ്ഗാമില്‍ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ പാകിസ്ഥാൻ സ്വദേശി എന്ന് സംശയിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടതായി ഹിന്ദു സ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

      ഫെബ്രുവരി 14ന് 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ആക്രമണത്തിനു ശേഷം സൈന്യം സരക്ഷ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ബദ്ഗാമിൽ പരിശോധന നടത്തിയത്.

      Also Read: ഭീകരരില്‍ നിന്നും പിടിച്ചെടുത്തത് എം 4 കാര്‍ബൈന്‍; അമേരിക്കന്‍ നിര്‍മ്മിത തോക്കിന്റെ പ്രത്യകതകള്‍ ഇങ്ങനെ

      ജെയ്ഷ് ഇ മുഹമ്മദ് ഭീകരർക്ക് പാകിസ്ഥാൻ സൈനവുമായും സ്പെഷ്യൽ ഫോഴ്സുമായുമുള്ള ബന്ധത്തിന്റെ തെളിവാണ് കണ്ടെത്തിയ അമേരിക്കൻ നിർമിത ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

      കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എം4 ആയുധങ്ങൾ കശ്മീരിൽ നിന്ന് കണ്ടെത്തിയിരിക്കുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കിയിരിക്കുന്നു. 2017 സെപ്തംബറിലാണ് നേരത്തെ അമേരിക്കന്‍ നിർമിത ആയുധങ്ങൾ പിടിച്ചെടുത്തത്. ജെയ്ഷ് തലവൻ മസൂദ് അസറിന്റെ അനന്തരവൻ തൽഹ റാഷിദ് ഉൾപ്പെട്ട ഏറ്റുമുട്ടലിലായിരുന്നു ഇത്.

      ഒക്ടോബറിൽ അസറിന്റെ മറ്റൊരു അനന്തരവൻ ഉസ്മാൻ ഹൈദറുൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു ഇവരുടെ പക്കൽ നിന്നും അമേരിക്കൻ നിർമിത ആയുധം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുകശ്മീർ താഴ്വരയിൽ ആറ് ഭീകരരെ സൈന്യം വധിച്ചുവെന്നും ഏഴോളം പേരെ അറസ്റ്റ് ചെയ്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

      First published:
      )}