പുൽവാമ: ആക്രമണത്തിനു മുമ്പ് ജെയ്ഷെ മുഹമ്മദിന്‍റെ താക്കീത് ട്വിറ്ററിൽ; നടപ്പായത് ഒരു വർഷം മുമ്പത്തെ പദ്ധതി

ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് ഇന്‍റലിജൻസിന്‍റെ സുരക്ഷാവീഴ്ച കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു.

news18india
Updated: February 15, 2019, 12:54 PM IST
പുൽവാമ: ആക്രമണത്തിനു മുമ്പ് ജെയ്ഷെ മുഹമ്മദിന്‍റെ താക്കീത് ട്വിറ്ററിൽ; നടപ്പായത് ഒരു വർഷം മുമ്പത്തെ പദ്ധതി
അവന്തിപുരയിൽ നിന്നുള്ള ദൃശ്യം
  • News18 India
  • Last Updated: February 15, 2019, 12:54 PM IST
  • Share this:
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണം ഇന്‍റലിജൻസ് വീഴ്ചയെ തുടർന്നെന്ന് റിപ്പോർട്ട്. പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീർ പൊലീസ് രണ്ടുദിവസം മുമ്പു തന്നെ ഭീകരാക്രമണത്തെക്കുറിച്ചുള്ള സൂചന സുരക്ഷാ ഏജൻസികൾക്ക് നൽകിയിരുന്നു. സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൽ ഇതു സംബന്ധിച്ച വീഡിയോ അപ് ലോഡ് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. വീഡിയോയിൽ ചാവേർ ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചനയും ഉണ്ടായിരുന്നു.

33 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന വീഡിയോ ആയിരുന്നു അപ് ലോഡ് ചെയ്തിരുന്നത്. "313_get" എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സോമാലിയയിലെ സൈന്യം ആക്രമിക്കപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്. എന്നാൽ, അത് പൊതുജനത്തിന് കാണാവുന്ന വിധത്തിലായിരുന്നില്ല. വീഡിയോയുടെ അനുബന്ധമായി ഭീഷണിയും ഉണ്ടായിരുന്നു. "ഇൻഷാ അള്ളാ...ഇത് തന്നെ കശ്മീരിലും" എന്നായിരുന്നു വീഡിയോയെ തുടർന്നുണ്ടായ സന്ദേശം.

പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

വിർച്വൽ പ്രൈവറ്റ് നെറ്റ് വർക് ഉപയോഗിച്ചാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ട്വിറ്റർ ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. രണ്ടുദിവസം മുമ്പ് ചേർന്ന സുരക്ഷായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എങ്ങനെയായിരിക്കും ആക്രമണം എന്ന് വ്യക്തമാക്കാൻ ജമ്മു കശ്മീർ പൊലീസ് ഡമ്മി വീഡിയോയും തയ്യാറാക്കിയിരുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് സി ആർ പി എഫ് വ്യാഴാഴ്ച എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. സൈനികരുടെ വാഹനവ്യൂഹത്തിന്‍റെ പാതയും നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് ഇന്‍റലിജൻസിന്‍റെ സുരക്ഷാവീഴ്ച കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു.

ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ ത്വയ്ബയും ഒരുമിച്ച് കശ്മീർ താഴ് വരയിൽ ഒരു ആക്രമണം ലക്ഷ്യമിടുന്നതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ഒരു വർഷം മുമ്പ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.

First published: February 15, 2019, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading