നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചരിത്ര സ്മാരകമായ ജാലിയന്‍വാലാബാഗ് വിവാദത്തിലേയ്ക്ക്; സ്മാരക നവീകരണത്തിനെതിരെ രൂക്ഷവിമര്‍ശനം

  ചരിത്ര സ്മാരകമായ ജാലിയന്‍വാലാബാഗ് വിവാദത്തിലേയ്ക്ക്; സ്മാരക നവീകരണത്തിനെതിരെ രൂക്ഷവിമര്‍ശനം

  സി.പി.എം, കോണ്‍ഗ്രസ് നേതാക്കളായ സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും നവീകരണത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയത്തിനെതിരെ രൂക്ഷ വിമര്‍ശനം.

   നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയത്തിന്റെ ഉദ്ഘാടനകര്‍മ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകുന്നേരമാണ് നിര്‍വ്വഹിച്ചത്. ജാലിയന്‍വാലാബാഗ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചരിത്രം കാത്തുസംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഉദ്ഘാടനത്തിനു ശേഷം പറഞ്ഞത്.

   നിരവധി പേരാണ് നവീകരണത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സി.പി.എം, കോണ്‍ഗ്രസ് നേതാക്കളായ സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും നവീകരണത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. "സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്കേ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയൂ" എന്നായിരുന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്.   'രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥം അറിയാത്ത ഒരു വ്യക്തിക്ക് മാത്രമേ ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികള്‍ക്ക് അത്തരമൊരു അപമാനം വരുത്താന്‍ കഴിയൂ' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 'ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്; രക്തസാക്ഷികളെ അപമാനിക്കുന്നത് ഒരു തരത്തിലും ഞാന്‍ സഹിക്കില്ലയെന്നും ഈ നീചമായ ക്രൂരതയ്ക്ക് ഞങ്ങള്‍ എതിരാണെന്നും' രാഹുല്‍ ട്വീറ്റ് ചെയ്തു.   സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒരു ചരിത്ര സ്മാരകം ആണ്
   ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യവത്കരണത്തിന്റെ പ്രതീകങ്ങളായി ഇപ്പോള്‍ മാറിയിരിയ്ക്കുകയാണ്. ചരിത്രസ്മാരകങ്ങള്‍ അവയുടെ തനിമയും പൈതൃകമൂല്യം നഷ്ടപ്പെട്ട് ആധുനിക കെട്ടിടങ്ങളായി മാറുകയാണിപ്പോളെന്നും ഈ സ്മാരകങ്ങള്‍ ആ കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് സൂക്ഷിക്കേണ്ടതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

   നവീകരണത്തിന്റെ ഭാഗമായി ജാലിയന്‍വാലാബാഗില്‍ തയ്യാറാക്കിയ കവാടങ്ങള്‍, (എന്‍ട്രി, എക്‌സിറ്റ് പോയന്റ്‌സ്) പ്രധാന സ്മാരകത്തിന് ചുറ്റുമുള്ള താമരക്കുളം, സ്മാരകത്തിനോപ്പം തയ്യാറാക്കിയിരിയ്ക്കുന്ന ഹൈടെക് ഗാലറി, സമീപത്തെ ലേസര്‍ ഷോ എന്നിവയാണ് ഇപ്പോള്‍ വിവാദമാവുകയും വിമര്‍ശനം നേരിടുകയും ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നവീകരണമെന്ന പേരില്‍ ചരിത്രത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് വിമര്‍ശനം.   പഞ്ചാബിലെ അമൃത്സറിലാണ് ജാലിയന്‍വാലാബാഗ് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രില്‍ 13 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തില്‍ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകള്‍ എന്നിവയാണുള്ളത്.
   Published by:Karthika M
   First published: