നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Jammu and Kashmir | ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ചേർന്ന് കശ്മീരികളെ സൂഫി പാതയിൽ നിന്ന് വഴി തിരിച്ചുവിടുന്നു

    Jammu and Kashmir | ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ചേർന്ന് കശ്മീരികളെ സൂഫി പാതയിൽ നിന്ന് വഴി തിരിച്ചുവിടുന്നു

    ആരാധനാലയങ്ങളെ ആരാധിക്കുന്ന രീതി പൂര്‍ണ്ണമായും നിരാകരിക്കണമെന്ന് മുസ്ലീം ബ്രദര്‍ഹുഡ്, ജമാഅത്തെ ഇസ്ലാമി മുഖേന പ്രചരിപ്പിക്കുന്നു. ഇത് സൂഫി സമ്പ്രദായത്തിന് വിരുദ്ധമാണ്, സൂഫികൾകൂടുതല്‍ തുറസായ ആരാധനാലയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങൾ പിന്തുടരുന്നവരാണ്. അതിനാല്‍, കശ്മീരി സമൂഹത്തിനുള്ളില്‍ മുസ്ലീം ബ്രദർഹുഡിന്റെ ആശയങ്ങളും തത്വങ്ങളും ജമാഅത്തെ ഇസ്ലാമി ആസൂത്രിതമായി അവതരിപ്പിക്കുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മനോജ് ഗുപ്ത

      ജമ്മു കശ്മീരിലെ (Jammu and Kashmir) ജമാഅത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) സ്വാധീനം മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ ഒരു പ്രധാന ഘടകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ ജനങ്ങള്‍ പിന്തുടരുന്ന സൂഫി മൂല്യങ്ങള്‍ക്ക് (Sufi Values) വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമിയുടെ തത്വങ്ങള്‍. ശരീഅത്ത് (sharia) നിയമത്തിന്റെ മാതൃകയില്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പൊതുമാനദണ്ഡങ്ങള്‍ കൊണ്ടുവരിക എന്നതാണ് ജമാഅത്തെ ഇസ്ലാമിയിൽ അന്തര്‍ലീനമായ സന്ദേശം. ഇക്കാര്യത്തിനായി ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ (Muslim Brotherhood)) രീതികള്‍ പിന്തുടരുകയും അതില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

      ജമാഅത്തെ ഇസ്ലാമിയുടെ മുന്‍നിര അംഗങ്ങള്‍ തുര്‍ക്കി ആസ്ഥാനമായുള്ള മുസ്ലീം ബ്രദർഹുഡിന്റെ പ്രമുഖ അംഗങ്ങളുമായി പതിവായി ഇടപഴകുന്നുണ്ട്. കൂടാതെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മുസ്ലീം ബ്രദർഹുഡിന്റെ ഉപദേശവും മാര്‍ഗനിര്‍ദേശവും തേടുന്നുമുണ്ട്. ഏറ്റവും പ്രധാനമായി, ഈ സംഘടനകളുടെ ലക്ഷ്യം കശ്മീരിലെ ജനങ്ങളുടെ ജീവിതത്തോടുള്ള സമീപനത്തിൽ സമൂലവും പ്രതിലോമകരവുമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നതാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

      ഉദാഹരണത്തിന്, ആരാധനാലയങ്ങളെ ആരാധിക്കുന്ന രീതി പൂര്‍ണ്ണമായും നിരാകരിക്കണമെന്ന് മുസ്ലീം ബ്രദര്‍ഹുഡ്, ജമാഅത്തെ ഇസ്ലാമി മുഖേന പ്രചരിപ്പിക്കുന്നു. ഇത് സൂഫി സമ്പ്രദായത്തിന് വിരുദ്ധമാണ്, സൂഫികൾകൂടുതല്‍ തുറസായ ആരാധനാലയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങൾ പിന്തുടരുന്നവരാണ്. അതിനാല്‍, കശ്മീരി സമൂഹത്തിനുള്ളില്‍ മുസ്ലീം ബ്രദർഹുഡിന്റെ ആശയങ്ങളും തത്വങ്ങളും ജമാഅത്തെ ഇസ്ലാമി ആസൂത്രിതമായി അവതരിപ്പിക്കുന്നു.

      Also Read- Bank Holidays| നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; അവധി ദിനങ്ങൾ അറിയാം

      ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തന വിഭാഗമായ ഹിസ്ബുല്‍ മുജാഹിദ്ദീനുമായി (Hizb-ul-Mujahideen) ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ജമാഅത്തെ ഇസ്ലാമി നല്‍കുന്നു. മുസ്ലീം ബ്രദർഹുഡില്‍ നിന്നുള്ള പിന്തുണയെ അടിസ്ഥാനമാക്കിയാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ ഇസ്ലാമിക വിജ്ഞാനത്തിന്റെ സമ്പാദ്യം കെട്ടിപ്പടുക്കുന്നത്. ഈ അറിവുകൾ കശ്മീരിലെ ഉദ്യോഗസ്ഥവൃന്ദങ്ങളിലെ മധ്യനിര അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ വിദ്യാസമ്പന്നരായ വിഭാഗങ്ങളിലേക്ക് കടത്തിവിടാനുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്ലാമി.

      മുസ്ലീം ബ്രദര്‍ഹുഡിന്റെ പുസ്തകങ്ങള്‍ കശ്മീരി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആണ്. മാത്രമല്ല, കശ്മീര്‍ താഴ്വരയിലെ ഒരു നിശ്ചിത ജനവിഭാഗത്തിലേക്ക് ഈ പുസ്തകങ്ങള്‍ പതിവായി ജമാഅത്തെ ഇസ്ലാമി വിതരണം ചെയ്യുന്നുമുണ്ട്. മുന്‍കാലങ്ങളില്‍, കശ്മീരിലെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരിലൂടെ സ്വതന്ത്ര കശ്മീരിനെ അനുകൂലിക്കുന്ന വിവരണങ്ങള്‍ മുസ്ലീം ബ്രദര്‍ഹുഡ് ആസൂത്രിതമായി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

      സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിന് ഇന്ത്യയില്‍, പ്രത്യേകിച്ച് കശ്മീരിലും ഇന്ത്യയിലെ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഗൗരവമായ താല്‍പ്പര്യം മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് തന്നെ പ്രകടമാണ്. വ്യാജവാര്‍ത്തകളെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതും ഗ്രാഫിക്സിലൂടെ കൃത്രിമമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച്, 'ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' എന്ന ക്യാമ്പയിന്‍ മുസ്ലീം ബ്രദര്‍ഹുഡ് അടുത്തിടെ ആരംഭിച്ചിരുന്നു.

      Also Read- Adoption Laws in India | ഇന്ത്യയില്‍ കൂടുതലായി ദത്തെടുക്കുന്നത് പെൺകുട്ടികളെ; ദത്തെടുക്കലിനെക്കുറിച്ച് അറിയാം

      കശ്മീരിന്റെ കാര്യത്തിലും ഈ തന്ത്രം മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ട്വിറ്റര്‍ പോസ്റ്റുകളുടെ പരമ്പരകളും മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയിരുന്നു.

      ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക, മുസ്ലീം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (CAIR), ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ICNA) തുടങ്ങിയ സമാന ചിന്താഗതിക്കാരായ മറ്റ് നിരവധി സംഘടനകളുമായി കശ്മീരിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുസ്ലീം ബ്രദര്‍ഹുഡ് പങ്കിടുന്നുണ്ട്.
      Published by:Rajesh V
      First published:
      )}